കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള സര്‍വീസുമായി കൂടുതല്‍ വിമാന കമ്പനികള്‍ എത്തി. എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, കുവൈത്ത് എയര്‍വേയ്സ് എന്നിവയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ നിരക്ക് ഗണ്യമായി കുറഞ്ഞു.
കൊച്ചിയില്‍നിന്നും കോഴിക്കോടു നിന്നും കുവൈത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സൈറ്റില്‍ കാണിക്കുന്ന കുറഞ്ഞ നിരക്ക് 60,000 രൂപയാണ്. കുവൈത്ത് എയര്‍വേയ്സ് ഇന്നലെ രാവിലെ ബുക്കിങ് ആരംഭിച്ചപ്പോള്‍ 1.5 ലക്ഷം രൂപയായിരുന്നു കുറഞ്ഞ നിരക്ക്. ഉച്ചയോടെ ബുക്കിങ് തുടങ്ങിയ ഇന്‍ഡിഗോയില്‍ ഒരു ലക്ഷത്തിനടുത്തും.
കുവൈത്തിലേക്ക് ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കുന്നതിന് അനുമതിയായതോടെ ആദ്യം ബുക്കിങ് ആരംഭിച്ച ജസീറ എയര്‍വേയ്സ് 2.43 ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റ് വില്പന നടത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യാവുന്ന എല്ലാ വിമാനക്കമ്പനികളും രംഗത്തെത്തിയതോടെയാണ് നിരക്ക് നാലിലൊന്നായി കുറഞ്ഞത്.