ദോഹ :ഖത്തറിലെ ആദ്യ രാജ്യാന്തര ഫാല്‍ക്കണ്‍ പ്രദര്‍ശനമായ ‘സുഹൈല്‍’ 20 മുതല്‍ 24 വരെ സാംസ്കാരിക പൈതൃകകേന്ദ്രമായ കത്താറയില്‍ നടക്കും. ഫാല്‍ക്കണുകളെ വളര്‍ത്തുന്നവരും ഇവയെ ഉപയോഗിച്ചു വേട്ടയാടുന്നവരും ഗവേഷകരും പ്രദര്‍ശനത്തിനെത്തും. ഖത്തറിനുള്ളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളെത്തുന്നുണ്ട്. ഒട്ടേറെ പ്രത്യേകതകളുമായാണ് സുഹൈല്‍ സംഘടിപ്പിക്കുന്നതെന്ന് കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി പറഞ്ഞു. ഖത്തറില്‍ നിന്ന് 54 പേരും കുവൈത്തില്‍ നിന്നു 15 പേരും സ്പെയിനില്‍ നിന്ന് അഞ്ചുപേരും പാക്കിസ്ഥാനില്‍ നിന്ന് നാലുപേരും ജര്‍മനിയില്‍ നിന്നു മൂന്നുപേരും യുഎസ്, യുകെ, …