ഖത്തറില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ ഇനി ഓണ്‍ലൈന്‍വഴി മാത്രം

25 second read

ദോഹ: ഖത്തറില്‍ നിന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ക്കുള്ള പുതിയ അപേക്ഷകള്‍ ഈ മാസം 15 മുതല്‍ പൂര്‍ണമായും ഓണ്‍ലൈനായി സമര്‍പ്പിക്കണം. നേരിട്ടു കടലാസില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഓണ്‍ലൈന്‍ അപേക്ഷ എങ്ങനെ

http://passport.gov.in/nri/Online.do. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പാസ്‌പോര്‍ട്ട് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഫോം ലഭ്യമാവും. അപേക്ഷാ ഫോമില്‍ മൂന്നു ഭാഗങ്ങള്‍: ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍, അപേക്ഷകന്റെ വിവരങ്ങള്‍, വിലാസം

ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍
നിങ്ങളുടെ പരിധിയിലുള്ള എംബസിയും ആവശ്യമുള്ള സേവനവും തിരഞ്ഞെടുക്കുക. അപേക്ഷകന്റെ വിശദാംശങ്ങള്‍ നല്‍കുക. ഇന്ത്യയിലെ സ്ഥിരം വിലാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കുക. അതിനു ശേഷം സേവ് ആന്‍ഡ് കണ്ടിന്യൂ ക്ലിക് ചെയ്ത് അടുത്ത പേജിലേക്കു പ്രവേശിക്കുക.

രണ്ടാമത്തെ പേജ്
മൂന്നു ഭാഗങ്ങളാണ് ഈ പേജില്‍ പൂരിപ്പിക്കേണ്ടത്: വിലാസം, അപേക്ഷകന്റെ കുടുംബ വിശദാംശങ്ങള്‍, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ വിലാസം നല്‍കുമ്പോള്‍ ‘മറ്റു വിലാസം’ എന്ന സ്ഥലത്ത് ഖത്തറിലെ വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ എന്നിവ നല്‍കാം. പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ എന്ന ഭാഗത്ത് പഴയ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നെങ്കില്‍ അതിലെ വിവരങ്ങള്‍ നല്‍കണം. ഫയല്‍ നമ്പര്‍ എന്നത് പുതിയ പാസ്‌പോര്‍ട്ടുകളുടെ അവസാന പേജില്‍ കാണാം. ഫയല്‍ നമ്പര്‍ ഇല്ലെങ്കില്‍ ആ കോളത്തില്‍ ഏതെങ്കിലും നാല് അക്കങ്ങള്‍ രേഖപ്പെടുത്തുക. പിന്നീട് ‘സേവ് ആന്‍ഡ് കണ്ടിന്യൂ’ ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്കു പ്രവേശിക്കുക.മൂന്നാമത്തെ പേജ് ഫോട്ടോ അപ്ലോഡ് ചെയ്യുക. ഇതിനു ശേഷം ‘സേവ് ആന്‍ഡ് കണ്ടിന്യൂ’ ക്ലിക് ചെയ്താല്‍ അടുത്ത പേജിലേക്കു പ്രവേശിക്കാം.

നാലാമത്തെ പേജ്
ഈ പേജില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫയല്‍ നമ്പര്‍ എഴുതിയെടുത്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. ഈ പേജില്‍ ‘ജനറേറ്റ് പിഡിഎഫ്’ എന്ന് ക്ലിക്ക് ചെയ്ത് അപേക്ഷ പിഡിഎഫ് രൂപത്തില്‍ സേവ് ചെയ്യാം. അതിനുശേഷം അതിന്റെ പ്രിന്റ് എടുത്ത് ഉപയോഗിക്കാം.

എംബസിയില്‍ അപേക്ഷ സമര്‍പ്പിക്കാം

 

ഈ പ്രിന്റൗട്ടില്‍ ആവശ്യമായ കാര്യം എഴുതുകയും ഫോട്ടോ പതിപ്പിക്കുകയും ചെയ്യണം. ഒപ്പും വിരലടയാളവും രേഖപ്പെടുത്തിയശേഷം അപേക്ഷാ ഫീസ്, മറ്റു രേഖകള്‍ എന്നിവ സഹിതം എംബസിയില്‍ നേരിട്ടു സമര്‍പ്പിക്കുക. നവജാത ശിശുക്കളാണെങ്കില്‍ ജനന റജിസ്‌ട്രേഷന്‍ ഫോം കൂടി ഉള്‍പ്പെടുത്തണം. വിവരങ്ങള്‍ക്ക്: www.indianembassyqatar.gov.in.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…