ഖത്തറിലെ ആദ്യ രാജ്യാന്തര ഫാല്‍ക്കണ്‍ പ്രദര്‍ശനമായ ‘സുഹൈല്‍’ 20 മുതല്‍

16 second read

ദോഹ :ഖത്തറിലെ ആദ്യ രാജ്യാന്തര ഫാല്‍ക്കണ്‍ പ്രദര്‍ശനമായ ‘സുഹൈല്‍’ 20 മുതല്‍ 24 വരെ സാംസ്‌കാരിക പൈതൃകകേന്ദ്രമായ കത്താറയില്‍ നടക്കും. ഫാല്‍ക്കണുകളെ വളര്‍ത്തുന്നവരും ഇവയെ ഉപയോഗിച്ചു വേട്ടയാടുന്നവരും ഗവേഷകരും പ്രദര്‍ശനത്തിനെത്തും. ഖത്തറിനുള്ളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളെത്തുന്നുണ്ട്.

ഒട്ടേറെ പ്രത്യേകതകളുമായാണ് സുഹൈല്‍ സംഘടിപ്പിക്കുന്നതെന്ന് കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി പറഞ്ഞു. ഖത്തറില്‍ നിന്ന് 54 പേരും കുവൈത്തില്‍ നിന്നു 15 പേരും സ്പെയിനില്‍ നിന്ന് അഞ്ചുപേരും പാക്കിസ്ഥാനില്‍ നിന്ന് നാലുപേരും ജര്‍മനിയില്‍ നിന്നു മൂന്നുപേരും യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, അസര്‍ബയ്ജാന്‍, ലബനോന്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തര്‍ വീതവുമാണ് പ്രദര്‍ശനത്തിലേക്ക് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഖത്തറിലെ മൂന്നു പ്രാദേശിക സെന്ററുകള്‍, സ്പെയിന്‍, ജര്‍മനി, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളിലെ ബ്രീഡിങ് സെന്ററുകള്‍ എന്നിവയില്‍ നിന്ന് 400 ഫാല്‍ക്കണുകളെ വേറെയും എത്തിക്കും. മധ്യപൗരസ്ത്യമേഖലയിലെ വേട്ട സീസണില്‍ ഭൂമിയോടടുത്തുവരുന്ന നക്ഷത്രമാണ് സുഹൈല്‍. അതിനാലാണ് പ്രദര്‍ശനത്തിന് ഈ പേരു നല്‍കിയതെന്ന് കത്താറ ജനറല്‍ മാനേജര്‍ പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…