സൂഖ് വാഖിഫില്‍ നടന്ന ഈന്തപ്പഴോല്‍സവത്തില്‍ വിറ്റത് 175 ടണ്‍ ഈന്തപ്പഴങ്ങള്‍

17 second read

ദോഹ :സൂഖ് വാഖിഫില്‍ നടന്ന ഈന്തപ്പഴോല്‍സവത്തില്‍ വിറ്റത് 175 ടണ്‍ ഈന്തപ്പഴങ്ങള്‍. 18 ദിവസം നീണ്ടു നിന്ന പ്രാദേശിക ഈന്തപ്പഴോല്‍സവം വന്‍ വിജയമായി മാറിയെന്നു വ്യക്തമാക്കുന്നതാണിത്. നഗരസഭ, പരിസ്ഥിതി വകുപ്പും സൂഖ് വാഖിഫ് മാനേജ്‌മെന്റും ചേര്‍ന്നാണ് ഈന്തപ്പഴോല്‍സവം സംഘടിപ്പിച്ചത്. ആദ്യം പത്തു ദിവസത്തേക്കാണ് ഉല്‍സവം ആരംഭിച്ചത്.

എന്നാല്‍, ജനങ്ങളില്‍ നിന്നുള്ള മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടി. പിന്നീട്, ഒരു ദിവസത്തേക്കു കൂടി വര്‍ധിപ്പിച്ചു. 18 ദിവസം കഴിഞ്ഞപ്പോള്‍ 175 ടണ്ണും 430 കിലോയും ഈന്തപ്പഴങ്ങളാണു വിറ്റത്. ഇത്തവണത്തെ ഈന്തപ്പഴോല്‍സവത്തില്‍ 60 പ്രാദേശിക ഈന്തപ്പഴ ഫാമുകളാണു പങ്കെടുത്തത്. പ്രാദേശിക സംരംഭകരെ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു മേള സംഘടിപ്പിച്ചത്.

മികച്ച നിലവാരമുള്ള ഈന്തപ്പഴങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതോടെ വന്‍തോതില്‍ ആവശ്യക്കാരുണ്ടായി. ഈന്തപ്പന കൃഷിയുടെ പ്രത്യേകതകളെ കുറിച്ച് ആളുകള്‍ക്കു വിശദീകരിച്ചു നല്‍കി. മികച്ച ഇനം ഈന്തപ്പന തൈകളും ലഭ്യമാക്കി. ഈന്തപ്പഴങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യവും മേളയ്ക്കുണ്ടായിരുന്നു. ഈന്തപ്പന കൃഷി രീതികളിലെ നൂതന മാര്‍ഗങ്ങളും കര്‍ഷകര്‍ക്കു പരിചയപ്പെടുത്തി. കാര്‍ഷിക മേഖലയിലെ വൈദഗ്ധ്യം കര്‍ഷകര്‍ക്കു പരസ്പരം പങ്കുവയ്ക്കാനുള്ള വേദി കൂടിയായിരുന്നു മേള. എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഈന്തപ്പഴോല്‍സവത്തിലെ രണ്ടാമത്തേതാണ് ഇത്തവണ നടന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …