ടൂറിസ്റ്റുകളുടെ അംഗീകൃത വിനോദ സഞ്ചാര കേന്ദ്രമായി ഖത്തറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

16 second read

ദോഹ: ചൈനയില്‍നിന്നുള്ള ടൂറിസ്റ്റുകളുടെ അംഗീകൃത വിനോദ സഞ്ചാര കേന്ദ്രമായി ഖത്തറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച കരാറില്‍ ഖത്തര്‍ ടൂറിസം അതോറിറ്റിയും (ക്യുടിഎ) ചൈന നാഷനല്‍ ടൂറിസം അഡ്മിനിസ്‌ട്രേഷനും (സിഎന്‍ടിഎ) ഒപ്പുവച്ചു.

ഖത്തറിലേക്കു ചൈനയില്‍നിന്നുള്ള കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നതിനും ചൈനയില്‍ ഖത്തറിന്റെ ടൂറിസം പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ഇതുവഴി സാധിക്കും. ചൈനയിലെ അംഗീകൃത വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലേക്കു ഖത്തറിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നു സിഎന്‍ടിഎ ചെയര്‍മാന്‍ ലി ജിന്‍സാവോ പറഞ്ഞു. ചൈനയില്‍നിന്നുള്ള സന്ദര്‍ശകര്‍ക്കു സുരക്ഷിതവും വിശ്വസനീയവുമായ ടൂറിസം സേവനം ഉറപ്പുനല്‍കുന്നതിന്റെ ഭാഗമായാണിത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…