ഖത്തര്‍ വേനല്‍ ആഘോഷം: നറുക്കെടുപ്പില്‍ ഒമ്പത് പേര്‍ക്ക് സമ്മാനം

17 second read

ദോഹ: നാലാമത് ഖത്തര്‍ വേനല്‍ ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് മാള്‍ ഓഫ് ഖത്തറില്‍ നടന്ന മെഗാ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പില്‍ ഒമ്പത് പേര്‍ക്ക് സമ്മാനം.

ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതരുടേയും സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടത്തിയത്.

ിരക്കണക്കിന് കൂപ്പണുകളില്‍ നിന്നാണ് ഒമ്പത് ഭാഗ്യശാലികളെ തിരഞ്ഞെടുത്തത്. മൊത്തം മൂന്ന് ലക്ഷം റിയാല്‍ സമ്മാനത്തുകയും 2017 മോഡല്‍ ബെന്റ്ലി കോണ്‍ടിനെന്റല്‍ ജി.ടി.വി.എട്ടുമാണ് സമ്മാനമായി നല്‍കിയത്.

അഞ്ച് പേര്‍ക്ക് 20,000 റിയാല്‍ വീതവും രണ്ട് പേര്‍ക്ക് അമ്പതിനായിരം റിയാല്‍ വീതവും ഒരാള്‍ക്ക് ഒരു ലക്ഷം റിയാലും ഒരാള്‍ക്ക് ആഡംബര കാറുമാണ് സമ്മാനമായി ലഭിച്ചത്. ദോഹ ഫെസ്റ്റിവല്‍ സിറ്റി, മാള്‍ ഓഫ് ഖത്തര്‍, അല്‍ഖോര്‍ മാള്‍, ലഗൂണ മാള്‍, ഗള്‍ഫ് മാള്‍, ലാന്‍ഡ് മാര്‍ക്ക്, ദ മാള്‍ എന്നീ ഏഴ് മാളുകളിലായി 145 സ്ഥാപനങ്ങളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ഉത്പന്നങ്ങളില്‍ അമ്പത് ശതമാനം വിലക്കിഴിവിനൊപ്പം ഓരോ 200 റിയാലിന്റെ പര്‍ച്ചേസിനും റാഫിള്‍ കൂപ്പണുമാണ് നല്‍കിയിരുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…