ശബരിമല: ശബരിമല മണ്ഡലകാലം മാലിന്യമുക്തമാകണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ദേവസ്വം ബോര്‍ഡിന്റെ സംവിധാനങ്ങള്‍ കൂടാതെ ഭക്തജന സംഘടനകളും സന്നദ്ധസംഘടനകളും എല്ലാവര്‍ഷവും അണ്ണാറക്കണ്ണന് തന്നാലായത് എന്നപോലെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും ശബരിമലക്ക് താങ്ങാനാവാത്ത വിധമാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും പരിസ്ഥിതിയെ തകരാറിലാക്കുന്ന മറ്റു മാലിന്യങ്ങളും അവിടെ കുമിഞ്ഞുകൂടുന്നത്. ഈ വിഷയം കേരള ക്ഷേത്ര സംരക്ഷണ സമിതി വളരെ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലകാലം മാലിന്യമുക്ത കാലം എന്ന ഒരു പദ്ധതിക്കു തുടക്കം കുറിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പരിസ്ഥിതിക്കു വിഖാതമായ വസ്തുക്കള്‍ കൊണ്ടുവന്നു ശബരിമലയിലും പരിസരപ്രദേശത്തും …