ശബരിമല മണ്ഡലകാലം മാലിന്യമുക്തമാകണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി

0 second read

ശബരിമല: ശബരിമല മണ്ഡലകാലം മാലിന്യമുക്തമാകണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ദേവസ്വം ബോര്‍ഡിന്റെ സംവിധാനങ്ങള്‍ കൂടാതെ ഭക്തജന സംഘടനകളും സന്നദ്ധസംഘടനകളും എല്ലാവര്‍ഷവും അണ്ണാറക്കണ്ണന് തന്നാലായത് എന്നപോലെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും ശബരിമലക്ക് താങ്ങാനാവാത്ത വിധമാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും പരിസ്ഥിതിയെ തകരാറിലാക്കുന്ന മറ്റു മാലിന്യങ്ങളും അവിടെ കുമിഞ്ഞുകൂടുന്നത്. ഈ വിഷയം കേരള ക്ഷേത്ര സംരക്ഷണ സമിതി വളരെ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലകാലം മാലിന്യമുക്ത കാലം എന്ന ഒരു പദ്ധതിക്കു തുടക്കം കുറിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പരിസ്ഥിതിക്കു വിഖാതമായ വസ്തുക്കള്‍ കൊണ്ടുവന്നു ശബരിമലയിലും പരിസരപ്രദേശത്തും നിക്ഷേപിക്കാതിരിക്കുക, പാമ്പാ പുണ്യ തീര്‍ത്ഥം മലീ മസമാക്കാതിരിക്കുക, നിഷേപിക്കപ്പെട്ട മാലിന്യങ്ങള്‍ ഭക്ത ജനങ്ങള്‍ തന്നെ നശിപ്പിച്ചുകളയാന്‍ സംവിധാനമുണ്ടാക്കുക അതിനു അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കികൊടുത്തു സഹായങ്ങള്‍ ചെയ്യുക എന്നീ കാര്യങ്ങളില്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തുവാന്‍ സമിതിയുടെ സംസ്ഥാന പ്രവര്‍ത്തകയോഗം ചേര്‍ന്ന് തീരുമാനിച്ചു.

കൂടാതെ ശബരിമലയില്‍ എത്തുന്ന വിവിധ സംസ്ഥാനങ്ങളിലെ ഭക്ത ജനങ്ങളെ അതാത് സ്ഥലങ്ങളില്‍ മണ്ഡലകാലത്തു നടക്കുന്ന പൂജാദികാര്യങ്ങളിലും അയ്യപ്പന്‍ വിളക്ക് തുടങ്ങിയ പരിപാടികളിലും മാലിന്യമുക്ത അന്തരീക്ഷമുണ്ടാക്കാനും ശബരിമലയിലേക്ക് ഒരു കാരണവശാലും പ്ലാസ്റ്റിക് തുടങ്ങിയ പരിസ്ഥിതി വിരുദ്ധ സാമഗ്രികള്‍ കൊണ്ടുവരാതിരിക്കുവാനുമുള്ള പ്രത്യേക ശ്രദ്ധയുണ്ടാവാനുള്ള ബോധവല്‍ക്കരണവും നടത്തുവാന്‍ നിശ്ചയിച്ചു. ഇരുമുടികെട്ടില്‍ മാലിന്യ മുക്തമല്ലാത്ത സാധനങ്ങള്‍ ഒഴിവാക്കുവാന്‍ ഗുരുസ്വാമിമാര്‍ പ്രത്യേകം ശ്രദ്ധിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ശബരിമല ഇട ത്താവളത്തില്‍ കെട്ടു നിറക്കുന്നവരും കെട്ടിറക്കി വിശ്രമിക്കുന്നവരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി ബോര്‍ഡുകള്‍ ലഖുലേഖകള്‍ എന്നിവ തയ്യാറാക്കി പ്രചരണം നടത്തും. മാലിന്യമുക്ത ശബരിമല ദര്‍ശനം എന്ന ലക്ഷ്യത്തിനായി വ്യാപക പ്രചരണം നടത്താന്‍ ക്ഷേത്രകേന്ദ്രീകൃതമായ സമിതിയുടെ ശാഖകള്‍, താലൂക്, ജില്ലാ, സംസ്ഥാന സമിതികള്‍ എന്നിവ മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പായി പ്രവര്‍ത്തനം ആരംഭിക്കണമെന്നും തീരുമാനിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…