ശബരിമല: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. മേല്‍ശാന്തി പി. എന്‍. മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീകോവിലില്‍ ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് രാജീവരുടെയും അദ്ദേഹത്തിന്റെ മകന്‍ കണ്ഠരര് ബ്രഹ്മദത്തന്റെയും സാന്നിധ്യത്തിലാണ് നടതുറന്നത്. തുടര്‍ന്ന് ഗണപതിനടയും നാഗര്‍ നടയും തുറന്ന ശേഷം മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിച്ചു. ചിങ്ങമാസ ആരംഭമായ നാളെ പുലര്‍ച്ചെ അഞ്ചിന് നട തുറക്കും. കനത്ത മഴയിലും വലിയ ഭക്ത ജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ചിങ്ങമാസ പൂജകള്‍ക്ക് ശേഷം 21ന് രാത്രി 10 ന് നട അടയ്ക്കും.