പത്തനംതിട്ട: സൗദിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവും മകളുമുള്ള ക്രൈസ്തവ യുവതി കണ്ണൂരുകാരനായ മുസ്ലിം യുവാവുമായി പ്രണയത്തിലായി. പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ യുവാവിന് അയച്ചു കൊടുത്തത് സ്വന്തം അര്‍ധ നഗ്ന സെല്‍ഫി. ചിത്രങ്ങള്‍ യുവതിയുടെ ഭര്‍ത്താവിനും സഹോദരനും മാതാവിനും ഫേസ് ബുക്ക് മെസഞ്ചര്‍ വഴി ആരോ അയച്ചു കൊടുത്തു. സംഭവം ലൗജിഹാദ് ആണെന്ന് ആരോപിച്ച് ഇസ്രയേലില്‍ ജോലി ചെയ്യുന്ന മാതാവ് ഐജിക്ക് പരാതി നല്കി. തെളിവായി ചിത്രങ്ങളും ചേര്‍ത്തു. ഇപ്പോള്‍ പരാതിയും യുവതിയുടെ നഗ്നചിത്രങ്ങളും വാട്സാപ്പ് വഴി പ്രചരിക്കുന്നു. സംഗതി ചോര്‍ന്നത് പൊലീസില്‍ നിന്ന് തന്നെയെന്ന് …