പത്തനംതിട്ട: സൗദിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവും മകളുമുള്ള ക്രൈസ്തവ യുവതി കണ്ണൂരുകാരനായ മുസ്ലിം യുവാവുമായി പ്രണയത്തിലായി. പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ യുവാവിന് അയച്ചു കൊടുത്തത് സ്വന്തം അര്‍ധ നഗ്‌ന സെല്‍ഫി. ചിത്രങ്ങള്‍ യുവതിയുടെ ഭര്‍ത്താവിനും സഹോദരനും മാതാവിനും ഫേസ് ബുക്ക് മെസഞ്ചര്‍ വഴി ആരോ അയച്ചു കൊടുത്തു. സംഭവം ലൗജിഹാദ് ആണെന്ന് ആരോപിച്ച് ഇസ്രയേലില്‍ ജോലി ചെയ്യുന്ന മാതാവ് ഐജിക്ക് പരാതി നല്‍കി. തെളിവായി ചിത്രങ്ങളും ചേര്‍ത്തു. ഇപ്പോള്‍ പരാതിയും യുവതിയുടെ നഗ്‌നചിത്രങ്ങളും വാട്സാപ്പ് വഴി പ്രചരിക്കുന്നു. സംഗതി ചോര്‍ന്നത് പൊലീസില്‍ നിന്ന് തന്നെയെന്ന് ആരോപണം. ലൗ ജിഹാദ് പരാതി നിലനില്‍ക്കില്ലെന്നും മാധ്യമങ്ങള്‍ പിന്നാലെ കൂടുമെന്നും മനസിലാക്കിയതോടെ മാതാവും കുടുംബവും റിവേഴ്സ് ഗിയറിലായി.
നഗ്നചിത്രം കൈക്കലാക്കി മകളെ ജിഹാദി സംഘത്തില്‍ ചേര്‍ക്കാന്‍ നീക്കം നടത്തുന്നുവെന്ന പരാതിയാണ് മാതാവ് നല്‍കിയത്. ഏഴുമറ്റൂര്‍ ചാലാപ്പള്ളി സ്വദേശിയും ഇസ്രയേലില്‍ ജോലി ചെയ്യുന്നതുമായ വീട്ടമ്മയാണ് മകളെ ലൗജിഹാദില്‍ കുടുക്കി കൊണ്ടു പോകാന്‍ കണ്ണൂരുള്ള മുനീബ് എന്ന യുവാവും കോഴിക്കോട്ടുള്ള ആയുര്‍വേദ ഡോക്ടറും ചേര്‍ന്ന് ശ്രമിക്കുന്നതായി ഐജിക്ക് പരാതി നല്‍കിയത്. മാതാവിന്റെ പരാതി ഇങ്ങനെ: ഞാന്‍ ഇസ്രായേലില്‍ നഴ്സ് ആയി ജോലി നോക്കുക ആണ് എനിക്ക് ഒരു മകളും മകനും ഉണ്ട്. മകള്‍ സൗദിയില്‍ നഴ്സാണ്. മകന്‍ ദുബായില്‍ ജോലി നോക്കുന്നു. മരുമകനും ദുബായിലാണുള്ളത്. മകന്റെ ഭാര്യയും കുഞ്ഞുങ്ങളും മകളുടെ നാലു വയസുള്ള കുഞ്ഞും എന്റെ ഭര്‍ത്താവും ചാലാപ്പള്ളിയിലെ വീട്ടില്‍ താമസിക്കുന്നു.
മാര്‍ച്ച് 23 ന് എന്റെ മെസഞ്ചറില്‍ എന്റെ മകളുടെ കുറച്ചു ചിത്രങ്ങള്‍ എനിക്ക് മുനീബ് എന്നുള്ള ഒരാള്‍ അയക്കുക ഉണ്ടായി. ഉടനെ തന്നെ റീമൂവ് ചെയ്യുകയും ചെയ്തു. എന്റെ മകനും ഇതേ ആള്‍ തന്നെ മെസേജ് അയച്ചു ഈ ബന്ധത്തിന് എതിര് നിന്നാല്‍ എന്റെ മകന്റെ ഭാര്യയെ മെയ് 10 നു തട്ടിക്കൊണ്ടു പോകും എന്ന് പറഞ്ഞു മെസേജ് അയച്ചു. ദുബായ് പോലീസ് ലെ സിഐഡി ആണ് എതിര്‍കക്ഷിയുടെ ബാപ്പ. ഇത് എങ്ങാനും വെളിയില്‍ വന്നാല്‍ ദുബായില്‍ ഉള്ള മകനെ പുറം ലോകം കാണിക്കില്ല എന്ന് ആണ് പറയുന്നത്. മകളും ആയി സംസാരിച്ചപ്പോള്‍ അവള്‍ ഒന്നും വിട്ട് പറയുന്നില്ല.
എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തിന്റെ ഫലം ആയി എന്റെ മകളെ മുനീബ് എന്ന് പറയുന്ന ആള്‍ വശത്തു ആക്കി അസഭ്യ ചിത്രങ്ങള്‍ കൈവശം ആക്കി ബ്ലാക്ക് മെയില്‍ ചെയ്തു കൊണ്ടിരിക്കുകയാണ് എന്ന് മനസിലായി. അവള്‍ സൗദിയിലെ ജോലി ഉപേക്ഷിച്ചു ദുബായ് പോകുക ആണ് എന്നും അവിടെ നിന്നും ഒരു സ്ഥലം വരെ പോകും എന്നും മൂന്ന് വര്‍ഷം ഫോണ്‍ പോലും ചെയ്യാന്‍ ഒക്കില്ല എന്നും എന്റെ മകള്‍ എന്നോട് കുറച്ചു ദിവസം മുന്നേ പറഞ്ഞിരുന്നു. അന്നേരം ഞാന്‍ ഉള്ള ജോലി മതി എന്ന് പറഞ്ഞു വഴക്ക് പറഞ്ഞു. ഈ എതിര്‍ കക്ഷി ഇയാളുടെ പല സുഹൃത്തുക്കള്‍ക്കും ഈ ഫോട്ടോ ഷെയര്‍ ചെയ്തത് ആയി അറിയുവാന്‍ കഴിഞ്ഞിട്ട് ഉണ്ട്. എന്റെ മകള്‍ കാണിച്ച വിവരക്കേടിനു എന്റെ മരുമകന്‍ ഭ്രാന്തന്റെ അവസ്ഥയില്‍ ആണ്.
മരുമകനെയും നാലു വയസുള്ള കുഞ്ഞിനേയും കളഞ്ഞിട്ട് എന്റെ മകള്‍ നാശത്തിലേക്കു പോകുന്നു എന്നുള്ളത് ഓര്‍ക്കാന്‍ പോലും വയ്യ. എന്റെ മകളുടെ നഗ്നഫോട്ടോ കോഴിക്കോട് ഉള്ള ഒരു വനിതാ ആയുര്‍വേദ ഡോക്ടറിന്റെ കൈയില്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. അവര്‍ ഞങ്ങളോട് ഇക്കാര്യം സമ്മതിച്ചതും ആണ്. ഈ സ്ത്രീക്കും ഇതില്‍ വ്യക്തമായ പങ്കുണ്ട്. പെങ്ങളുടെ ഫോട്ടോ എന്റെ മകനെ കാണിച്ചതും ഈ സ്ത്രീ ആണ്. ഇവര്‍ക്ക് എന്തൊക്കെയോ ഒളിച്ചു വയ്ക്കുന്നത് ആയി ഞങ്ങള്‍ക്ക് ബോധ്യം ആയി. ഞങ്ങള്‍ക്ക് ആരും ഒരു സഹായത്തിനു ഇല്ല ആയതിനാല്‍ അത്യാവശ്യമായും എതിര്‍ കക്ഷിയെ വിളിച്ചു വരുത്തി നിയമ നടപടി സ്വീകരിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. ഇദ്ദേഹം ഫ്ളൈറ്റ് സര്‍വീസ് തുടങ്ങുന്ന സമയത്ത് വിദേശത്തു പോകാന്‍ ഇരിക്കുകയാണ്. വിദേശത്തു ചെന്നിട്ട് മറ്റു രാജ്യങ്ങളില്‍ എന്റെ മകളെ കൊണ്ട് പോയ് വിറ്റിട്ട് രാജ്യ ദ്രോഹ പ്രവര്‍ത്തനം നടത്തിക്കുമോ എന്ന് പോലും എനിക്ക് ഭയം ഉണ്ട്. ആയതിനാല്‍ വളരെ എമര്‍ജന്‍സി ആയി ഇതിനു ഒരു തീരുമാനം അങ്ങയുടെ ഭാഗത്തു നിന്നും ഉണ്ടായി എന്നെയും എന്റെ കുടുംബത്തിനെയും ആത്മഹത്യാ യുടെ മുന്നില്‍ നിന്നും രക്ഷിക്കണം.
എതിര്‍കക്ഷിയുടെ പേര് മുനീബ് എന്നാണ്. കണ്ണൂരാണ് സ്ഥലം. ഫോട്ടോ, എഫ്ബി ഐഡി എന്നിവ ഞാന്‍ ഇതോടൊപ്പം മെയില്‍ ചെയുന്നു. മുനീബും ഈ ആയുര്‍വേദ ഡോക്ടറിനെയും പ്രതി ചേര്‍ത്തു കേസ് എടുത്ത് ഞങ്ങളെ സഹായിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
ഐജിക്ക് ലഭിച്ച പരാതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് കൈമാറിയത്.
ഇത് ഇവിടെ ലഭിച്ചെങ്കിലും കുറച്ചു ദിവസം വച്ചു താമസിപ്പിച്ചു. പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് തുടര്‍ നടപടിക്കായി പെരുമ്പെട്ടി പൊലീസിന് കൈമാറിയത്. മുനീബും യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും സ്വകാര്യ നിമിഷങ്ങളുടെ ചിത്രമാണ് പകര്‍ത്തിയിട്ടുള്ളത് എന്നുമാണ് ലഭിച്ചിരിക്കുന്ന വിവരം. ഈ ചിത്രം മുനീഷ് യുവതിയുടെ തന്നെ സുഹൃത്തായ വനിതാ ആയുര്‍വേദ ഡോക്ടര്‍ക്ക് അയച്ചു കൊടുക്കുകയും അവര്‍ നാടു നീളെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ നാണക്കേടില്‍ നിന്ന് മറികടക്കാനുള്ള ശ്രമമാണ് മാതാവിന്റെ പരാതി എന്ന് വിലയിരുത്തപ്പെടുന്നു. പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ ഇത്രയും വ്യക്തമായതോടെയാണ് യുവതിയുടെ ബന്ധുക്കള്‍ പരാതി പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. ഇതില്‍ ലൗ ജിഹാദ് ഒന്നുമില്ലെന്നും അത്തരത്തില്‍ പരാതി നല്‍കിയതാണെന്നും വ്യക്തമായിട്ടുണ്ട്.