സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെപിസിസി പുനഃസംഘടന നടക്കാനിരിക്കെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുപോരുകള്‍ നേതാക്കള്‍ക്ക് തലവേദനയാകുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും ഉറച്ച് നില്‍ക്കുമ്പോള്‍, എംഎല്‍എമാരെ കൂടി ഭാരവാഹികളാക്കാനുള്ള നീക്കമാണ് ചെന്നിത്തല നടത്തുന്നത്. ഐ ഗ്രൂപ്പിലെ പ്രമുഖനും എംഎല്‍എയുമായ വി.എസ് ശിവകുമാറിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കാനുള്ള നീക്കമാണ് ചെന്നിത്തല നടത്തുന്നത്.ഈ നീക്കങ്ങള്‍ തിരിച്ചറിഞ്ഞാണ് കഴിഞ്ഞ ദിവസം രാഷ്ട്രീയ കാര്യ സമിതി അംഗം കൂടിയായ കെ.മുരളീധരന്‍ എംപിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായത്. മാത്രവുമല്ല യുവ എംഎല്‍എമാരും ഒരാള്‍ക്ക് ഒരു പദവി എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഹൈക്കമാന്റുമായി അടുത്ത ബന്ധമുള്ള യുവ എംഎല്‍മാര്‍ അവരുടെ നിലപാട് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
തലസ്ഥാനത്തെ ഐ ഗ്രൂപ്പിനുള്ളില്‍ അശാന്തിയുടെ നാളുകളാണ് കടന്നു പോകുന്നത്.ശിവകുമാറിനെ കൊണ്ടുവരാനുള്ള നീക്കത്തിലൂടെ തലസ്ഥാനത്തെ ഐ ഗ്രൂപ്പ് പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുകയാണ്. ചെന്നിത്തലയോട് ഈ വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളുള്‍പ്പടെ അതൃപ്തി അറിയിച്ചതായാണ് ലഭിക്കുന്ന വിവരം.
.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി,
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുടെ നിലാട് പുനഃസംഘടനയില്‍ നിര്‍ണ്ണായകമാകും.