തനിക്കെതിരായ കേസിന് പിന്നില്‍ സി.പി.എം അല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

0 second read

കൊച്ചി: തനിക്കെതിരായ കേസിന് പിന്നില്‍ സി.പി.എം അല്ലെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയടക്കം കക്ഷിരാഷ്ട്രീയം മറന്ന് തന്നെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നാസിലിനുപിന്നിലുള്ളവരെ അറിയാമെന്നും ബി.ഡി.ജെ.എസിന്റെ രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകില്ലെന്നും തുഷാര്‍ വ്യക്തമാക്കി.

അജ്മാനിലെ ചെക്ക് കേസില്‍ നിന്ന് കുറ്റവിമുക്തനായ തുഷാര്‍ ഇന്ന് രാവിലെയാണ് കേരളത്തിലെത്തിയത്. ദുബായില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലിറങ്ങിയ തുഷാറിന് എസ്.എന്‍.ഡി.പി യൂണിയന്‍ സ്വീകരണം നല്‍കി. ഞായറാഴ്ച ഒമ്പതുമണിയോടെയാണ് അദ്ദേഹം എത്തിയത്. ബി.ജെ.പി നേതാക്കളായ പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരും ബി.ഡി.ജെ.എസ് നേതാക്കളും തുഷാറിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് കേസിലാണ് തുഷാര്‍ ജയിലിലായത്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് നാസില്‍ സമര്‍പ്പിച്ച രേഖകള്‍ യഥാര്‍ത്ഥമല്ലെന്ന് കണ്ടെത്തിയതോടെ തുഷാര്‍ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.

കഴിഞ്ഞ മാസം 21ന് അജ്മാനിലെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ രാത്രിയില്‍ പൊലീസ് എത്തി തുഷാറിനെ അറസ്റ്റ് ചെയ്തത്. നാസിലിന് താന്‍ ചെക്ക് നല്‍കിയിട്ടില്ലെന്ന് ജാമ്യത്തിലിറങ്ങിയ ശേഷം പല തവണ തുഷാര്‍ വ്യക്തമാക്കിയിരുന്നു. ഖദീര്‍ എന്നയാളെക്കൊണ്ട് തുഷാറിന്റെ ഒപ്പുള്ള ബ്ളാങ്ക് ചെക്ക് കൈവശമാക്കിയ ശേഷം അതില്‍ 20 കോടി രൂപ എന്ന് എഴുതിച്ചേര്‍ത്ത് നാസില്‍ വ്യാജ ചെക്ക് ഉണ്ടാക്കുകയായിരുന്നു. തുഷാറിനെ കുടുക്കി പണം തട്ടാന്‍ നാസില്‍ പദ്ധതി ആസൂത്രണം ചെയ്തതിന്റെ ശബ്ദരേഖ പുറത്തു വന്നതോടെയാണ് തട്ടിപ്പ് വെളിയിലായത്. മറ്റൊരാളില്‍ നിന്ന് താന്‍ അഞ്ച് ലക്ഷം രൂപ കൊടുത്ത് ചെക്ക് വാങ്ങിയതാണെന്ന് ശബ്ദരേഖയില്‍ നാസില്‍ പറയുന്നുണ്ട്. നാസിലിന് ചെക്ക് നല്‍കിയിട്ടില്ലെന്ന് തുഷാര്‍ വ്യക്തമാക്കിയത് ശരിവയ്ക്കുന്നതായിരുന്നു ശബ്ദരേഖ. പത്തുവര്‍ഷം മുമ്പുള്ള ചെക്കിന് ഇപ്പോള്‍ സാധുത ഇല്ലെന്നും തുഷാര്‍ വാദിച്ചിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…