പത്തനംതിട്ട:പള്ളിസെമിത്തേരിയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സെമിത്തേരി നിര്‍മ്മാണം നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്മെമ്മോ നല്‍കുകയും യൂത്ത്കോണ്‍ഗ്രസുകാര്‍ കൊടി കുത്തുകയും ചെയ്തു. അടൂര്‍-പള്ളിക്കല്‍ പഞ്ചായത്തിലെ പാറക്കൂട്ടം കശുവണ്ടി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെമിത്തേരിയോട് ചേര്‍ന്നാണ് സ്വകാര്യവ്യക്തിയ്ക്ക് സെമിത്തേരി നിര്‍മ്മിക്കുന്നതിന് പഞ്ചായത്തിലെ ചിലര്‍ അനുമതി നല്‍കിയത്രെ. സെമിത്തേരിയുടെ നിര്‍മ്മാണം ആരംഭിച്ചതോടെ പ്രദേശവാസികള്‍ ആര്‍.ഡി.ഒയ്ക്കും ജില്ലാകളക്ടര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്ഥലം ആര്‍.ഡി.ഒ ഇവിടം സന്ദര്‍ശിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പള്ളിക്കല്‍ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ്മെമ്മോ നല്‍കിയത്. തെങ്ങമം സ്വദേശിയാണ് പള്ളിസെമിത്തേരിയയോട് ചേര്‍ന്ന് സ്വകാര്യ സെമിത്തേരി നിര്‍മ്മിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തില്‍പ്പെട്ടവര്‍ക്ക് മാത്രമുള്ളതാണ് ഈ സെമിത്തേരി നിര്‍മ്മാണം. എന്നാല്‍ കഴിഞ്ഞ ദിവസംരാത്രിയില്‍ തെങ്ങമം സ്വദേശിയുടെ 80 വയസ്സുള്ള പിതാവ് ഓണമ്പള്ളില്‍ ജോര്‍ജ്ജ് മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
.എന്നാല്‍ മൃതദേഹം സ്വകാര്യ സെമിത്തേരിയയില്‍ അടക്കം ചെയ്യാന്‍ അനുമതിക്കില്ലെന്നാണ് നാട്ടുകാരും സ്ഥലത്തെയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പറയുന്നത്. വേണമെങ്കില്‍ മൃതദേഹം പള്ളിസെമിത്തേരിയയില്‍ അടക്കം ചെയ്യാം.