അടൂര്‍:’എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല’ എന്ന നിലപാടില്‍ തന്നെയാണ് അടൂര്‍ താലൂക്ക് ആശുപത്രി അധികൃതര്‍.എത്ര വന്നാലും പാഠം പഠിക്കില്ല.
കഴിഞ്ഞ ദിവസം ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയു വാര്‍ഡില്‍ പ്രവേശിപ്പിച്ച രോഗിക്ക് നല്‍കിയത് മറ്റൊരു രോഗി ഉപയോഗിച്ച് കഴിഞ്ഞ പഴയ കിടക്കവിരി. ചോദിച്ചപ്പോള്‍ കഴുവി വൃത്തിയാക്കിയ പുതിയ കിടക്കവിരി ഇല്ലന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്.
ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വളരെ വൃത്തിയേറിയ സാഹചര്യത്തിലാണ് പ്രവേശിപ്പിക്കുന്നത്. ചെറിയ അണുക്കള്‍ പോലും പ്രവേശിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
ഈ സാഹചര്യത്തിലാണ് ഹോസ്പിറ്റല്‍ അധികൃതരുടെ ഈ നിരുത്തരവാധ സമീപനം ഉണ്ടായിരിക്കുന്നത്.