ചെങ്ങന്നൂര്‍: കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, മധ്യ തിരുവിതാംകൂറില്‍ മുഴുവന്‍ വേരുകളുള്ള സ്വകാര്യ സാമ്പത്തിക സ്ഥാപനം വന്‍ പ്രതിസന്ധിയില്‍. ചട്ടം മറി കടന്ന നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനത്തെ തകര്‍ത്തിരിക്കുന്നത് കോവിഡും ലോക്ഡൗണുമാണ്. കോടികളുടെ ആസ്ഥിയുളള സ്ഥാപനത്തിന് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി നിരവധി ശാഖകളുണ്ട്. മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയെ തുടര്‍ന്ന് നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കോവിഡ് ഒന്നും രണ്ടും തരംഗവും ലോക്ഡൗണുമാണ് സാമ്പത്തിക മേഖല തകര്‍ത്തത്. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ബ്ലേഡ് കമ്പനികളെയാണ്. കൊള്ളപ്പലിശയ്ക്ക് നിക്ഷേപകരില്‍ നിന്ന് വാങ്ങിയ …