പത്തനംതിട്ട:(അടൂര്‍) കേരളത്തിലെ പ്രമുഖ മൊബൈല്‍ വിതരണക്കാരുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ ലഭിക്കുന്നത് എട്ടിന്റെ പണി.നമ്മള്‍ പോലും അറിയാതെ നമ്മുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സോഫ്റ്റ്വയര്‍ ഉണ്ടാക്കി വെക്കുന്ന അപകടം ചെറുതല്ല.ഇഎംഐ സേവനം ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കളെയാണ് പ്രധാനമായും ദോഷമായി ബാധിക്കുക.
മാസം തോറുമുള്ള തവണ അടക്കുന്നത് തെറ്റിയാല്‍ മനസ്സിലാകും ഈ സോഫ്റ്റ്വയറിന്റെ അജ്ഞാത പ്രവര്‍ത്തനം മനസ്സിലാവുക. ഇവിടെ നിന്ന് വാങ്ങുന്ന ഉയര്‍ന്ന വിലയുള്ള മൊബൈല്‍ ഫോണുകള്‍ ,ലാപ്റ്റോപ്പുകള്‍ തുടങ്ങിയവ അതിവേഗം കേടാവുന്നതും ,ഗ്യാരന്റിയും വാറന്റിയും ഉള്ള ഫോണുകള്‍ മാറി വാങ്ങുന്നതിനായി ചെല്ലുമ്പോള്‍ കോട്ടയത്തെ ഷോറൂമിനെ ബന്ധപ്പെടൂ എന്ന് പറഞ്ഞ് കൈ ഒഴിയുന്ന പരാതികള്‍ നിരവധിയായി ഉയരുന്ന സാഹചര്യം നിലവില്‍ ഉള്ളപ്പോഴാണ് ഈ ഹൈക് പണി സാധാരണക്കാര്‍ക്ക് തലവേദന ആവുന്നത്.ഏകദേശം മുപ്പതോളം ബ്രാഞ്ചുകളുള്ള അടൂരില്‍ ഉള്‍പ്പടെ നിരവധി ഷോറൂമുകളിലാണ് ഈ തട്ടിപ്പ് പരിപാടി സജീവമായി നടക്കുന്നത്.അടുത്തിടെയാണ് ഇവരുടെ തട്ടിപ്പുകള്‍ പുറംലോകമറിയുന്നത്. ഇതുസംബന്ധിച്ച് ചിലര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ പത്ത് ദിവസത്തെ പതിനായിരംരൂപയുടെ ക്യാഷ്്ബായ്ക്ക് ഓഫറുകള്‍ എന്നുപറഞ്ഞാണ് പുതിയ തട്ടിപ്പിന് കളമൊരുക്കിയിരിക്കുന്നതായാണ് പരാതി.