പത്തനംതിട്ട: മുത്തൂറ്റ് ലാബില്‍ എംആര്‍ഐ ടെസ്റ്റിനെത്തിയ ഇരുപത്തിനാലുകാരനായ യുവാവിന് ലഭിച്ചത് എട്ടിന്റെ പണി. യുവാവ് ആദ്യം പത്തനംതിട്ട മൈക്രോ ലാബില്‍ നടത്തിയ പരിശോധനയില്‍ ഒരു വൃക്ക മാത്രമേ തന്റെ ശരീരത്തില്‍ ഉള്ളത് എന്ന പരിശോധനാഫലമാണ് ലഭിച്ചത്. എന്നാല്‍ കൂടുതല്‍ ആധികാരികത ഉറപ്പുവരുത്തുന്നതിനായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മൂത്തൂറ്റ് ഹോസ്പിറ്റലിലെ ലാബില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നതാകട്ടെ രണ്ട് വൃക്കകളും സുരക്ഷിതമാണെന്ന്. മുത്തൂറ്റ് ലാബില്‍ നിന്ന് ലഭിച്ച ടെസ്റ്റ് റിസള്‍ട്ട് വായിച്ച് സംശയം തോന്നിയ ഡോക്ടര്‍, ജനറല്‍ ആശുപത്രിയില്‍ ടെസ്റ്റ് നടത്താന്‍ നിര്‍ദ്ദേശിച്ചു. മൈക്രോ ലാബില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ട് ശരിവെക്കുന്നതായിരുന്നു ജനറലാശുപത്രിയിലെ പരിശോധന ഫലം.
യുവാവ് വീണ്ടും മൂത്തൂറ്റ് ലാബ് അധികൃതരെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തെറ്റ് പറ്റിയതാണെന്ന് പറഞ്ഞ് തലയൂരുകയാണ് ലാബ് അധികൃതര്‍ ചെയ്തത്.
എന്നാല്‍ ഗുരുതര വീഴ്ച്ച വരുത്തിയ മുത്തൂറ്റ് ലാബ് അധികൃതര്‍ക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം, സംസ്ഥാന ആരോഗ്യ വകുപ്പ് ,എസ്പി എന്നിവര്‍ക്ക് പരാതി നല്‍കി.
മുത്തൂറ്റ് ലാബില്‍നിന്നും രണ്ടാമത് ലഭിച്ച പരിശോധനാഫലം