അടൂർ: ജനകീയ പ്രതിഷേധം തുടരുന്നതിനിടെ ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ കിൻഫ്രാ പാർക്കിൽ ടാർ മിക്സിംഗ് പ്ലാൻ്റ് ആരംഭിക്കാൻ അണിയറയിൽ നീക്കം നടക്കു ന്നതായി സൂചന. മുഖ്യമന്ത്രി ഏനാദിമംഗലം പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് നേരത്തെ ഈ പദ്ധതി ഉപേക്ഷിക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടെയാണ് ഈ അപ്രതീക്ഷിത നീക്കം. വ്യവസായം ആരംഭിക്കുന്നതിന് 7.04 ഏക്കർ ഭൂമിയാണ് കിൻഫ്ര പാർക്കിൽ അനുവദിച്ചിരിക്കുന്നത്.30 വർഷത്തെ പാട്ടത്തിനാണ് ഭൂമി നൽകിയിരിക്കുന്നത്.നിരവധി രാഷ്ട്രീയ സമ്മർ ഇടപെടലുകളും ഉണ്ടായിട്ടുപോലും സമരത്തിൽ നിന്ന് പിന്മാറാൻ ജനകീയ സമരസമിതി തയാറായിരുന്നില്ല. ടാർ മിക്സിംഗ് …