അജോ കുറ്റിക്കന്‍ കൊല്ലം: പൊലീസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ആട് ആന്റണി അകത്തായി. എന്നാല്‍ കോണ്‍സ്റ്റബിള്‍ ചന്ദ്രനെ കൊലക്കത്തിക്കിരയാക്കിയ പുട്ടുകുഞ്ഞുമോന്‍ വര്‍ഷം 20 പിന്നിടുമ്പോഴും പൊലീസിനെ കബളിപ്പിച്ച് പുറത്തു തന്നെ. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന ചന്ദ്രനെ കുത്തിക്കൊന്ന കേസിലാണ് പുട്ടുകുഞ്ഞുമോന്‍ എന്നറിയപ്പെടുന്ന ജേക്കബ് പൊലീസിനെ വെട്ടിച്ച് വിലസുന്നത്. കൃത്യമായി പറഞ്ഞാല്‍ 20 വര്‍ഷവും എട്ട് മാസവുമായി പുട്ടുകുഞ്ഞുമോന്‍ ‘അപ്രത്യക്ഷ’നായിട്ട്. 1996 മാര്‍ച്ച് 7നാണ് കോണ്‍സ്റ്റബിള്‍ ചന്ദ്രന് പുട്ടുകുഞ്ഞുമോന്റെ കുത്തേറ്റ് മരിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു അന്ന് 22 …