അടൂര്‍: ടാര്‍ജറ്റ് തികക്കാന്‍ പോലീസിന് എളുപ്പവഴി ടിപ്പര്‍ ലോറികള്‍ . അനധികൃതമായി മണ്ണ്’, പാറ, മെറ്റല്‍ തുടങ്ങിയവ വഹിച്ചു സഞ്ചരിക്കുന്ന ടിപ്പറുകള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്ത കൊടുക്കുന്ന പൊലീസിന് പരോപകാരമായി ചെയ്യുന്നതാണ് ഈ സേവനം. ഭാരം വഹിച്ചു പോകുമ്പോഴോ ‘തിരിച്ചുവരുമ്പോഴോ ‘ ടിപ്പറുകള്‍ നിര്‍ത്തി 100 രൂപ പടി നല്‍കി രശീത് വാങ്ങുകയാണ് ചെയ്യുന്നത്. അഡ്ജസ്റ്റ്‌മെന്റ് ആയതിനാല്‍ കൂടുതല്‍ തുക വാങ്ങി കുറഞ്ഞ തുകയ്ക്ക് രശീത് നല്‍കുന്നതും പതിവാണത്രെ.ജങ്ഷന്‍, വളവുകള്‍, തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ചട്ടം ലംഘിച്ച് ‘പൊലീസ് വാഹന പരിശോധന നടത്തുന്നതും തുടരുന്നു.