വിവരാവകാശ രേഖയുടെ മറുപടി
വിവരാവകാശ രേഖയുടെ അപ്പീല്‍ ചോദ്യം
അടൂര്‍ : റോഡും തോടും കൈയ്യേറ്റം മാത്രമല്ല, മലിനജലം പി. ഡബ്ല്യു.ഡി ഓടയിലേക്ക് മാന്‍ഹോള്‍ വഴി ഒഴുക്കിവിടുന്നു. അടൂര്‍ മരിയ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കേണ്ട പി. ഡബ്ല്യു. ഡി. അധികൃതര്‍ മൗനം പാലിക്കുന്നു. എന്നാല്‍ ഇതിന്റെ നിജസ്ഥതി അറിയാന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അടൂര്‍ പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കിയ വിവരാവകാശ അപ്പീലിന് നല്‍കിയ മറുപടിയില്‍ ഇങ്ങനെ പറയുന്നു. മലിനജലം ഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കുന്നതാണ്. എന്നാല്‍ പി.ഡബ്ല്യു.ഡി. ഓടയിലേക്ക് മലിനജലം കടത്തിവിടുന്ന മാന്‍ഹോളിന്റെ ചിത്രം സഹിതം ഞങ്ങള്‍ പുറത്ത് വിടുകയാണ്. അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നടപടിസ്വീകരിക്കുമെന്ന ഉറപ്പോടെ….. എല്ലാം കണ്ടറിയാം….
വിവരാവകാശ രേഖയുടെ മറുപടി