പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ സംബന്ധിച്ച അന്വേഷണം 10 ദിവസത്തിനകം ഫലപ്രാപ്തിയില്‍ എത്തിയേക്കുമെന്ന് സൂചന. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രത്യേകസംഘം നടത്തുന്ന അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങള്‍ ശരിയായ വഴിക്കാണ് നീങ്ങുന്നതെങ്കില്‍ 10 ദിവസത്തിനകം ജെസ്നയെ കണ്ടെത്താന്‍ കഴിയുമെന്ന് പ്രത്യേക സംഘം വിലയിരുത്തുന്നു. ജെസ്ന ഉപയോഗിച്ചു കൊണ്ടിരുന്ന രണ്ടാമത്തെ ഫോണ്‍ ലൊക്കേറ്റ് ചെയ്യാനാണ് പോലീസ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതൊരു സ്മാര്‍ട്ട് ഫോണാണ്. ഇതിന്റെ നമ്പര്‍ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ സൈബര്‍ സെല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വീട്ടുകാരും സഹപാഠികളും കാണ്കേ …