മസ്‌കത്ത് : പ്രവാസി മലയാളികളെയും വിഷം തീറ്റിച്ച് ഈസ്റ്റേണും ഡബിള്‍ഹോഴ്‌സും. ഗള്‍ഫ്‌മേഖലകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് ഈസ്റ്റേണിന്റെയും ഡബിള്‍ഹോഴ്‌സിന്റെയും കറിപൗഡറുകളാണത്രെ. കാരണം ഏറ്റവും കൂടുതല്‍ സൂപ്പര്‍മാര്‍ക്കററുകളും സ്റ്റാളുകളും നടത്തുന്നത് മലയാളികളാണ്. ഇവര്‍ക്ക് ഏറ്റവും കൂടുതല്‍ കമ്മീഷന്‍ ലഭിക്കുന്നത് കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഈസ്റ്റേണിന്റെയും ഡബിള്‍ഹോഴ്‌സിന്റെയും കറിപൗഡറുകളില്‍ നിന്നും.
ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും കോടികളുടെ പരസ്യം നല്‍കി വിദേശികളുള്‍പ്പെടെയുള്ള മലയാളികളെ വിഷം തീറ്റിച്ച് മാരക രോഗികളാക്കുന്ന കുത്തക കറിപൗഡര്‍ കമ്പനികള്‍ക്ക് ആര് കടിഞ്ഞാണിടും ? കുട്ടികളെ വരെ മാരക രോഗത്തിനടിമയാക്കി മാറ്റുന്ന വിഷാംശമാണ് ഈസ്റ്റേണ്‍ കറി പൗഡറും ഡബിള്‍ ഹോഴ്സും നമ്മുടെ തീന്‍മേശയിലെത്തിക്കുന്നതെന്ന ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിനിമാ സുന്ദരികളെ പരസ്യത്തിനായി രംഗത്തിറക്കിയും ചാനലുകളുടെ വമ്പന്‍ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തും മലയാളികളെ പറ്റിക്കുന്ന ഈസ്റ്റേണും ഡബിള്‍ഹോഴ്സും മാരകമായ വിഷാംശമടങ്ങിയ ഉല്‍പ്പനങ്ങള്‍ വിറ്റാണ് കോടികള്‍ ലാഭം കൊയ്യുന്നത്.
എറണാകുളത്തെ റീജിയണല്‍ അനലറ്റിക്കല്‍ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ഈ കണ്ടെത്തല്‍. ഈസ്റ്റേണ്‍, ഡബിള്‍ ഹോഴ്സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളിലാണ് മാരക വിഷാംശമായ എത്തിയോണ്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കാഡ്മിയം കണ്ടെത്തിയതിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ ഈസ്റ്റേണ്‍ ഇതോടെ വീണ്ടും വെട്ടിലായിരിക്കുകയാണ്. മലയാളികളെ വിഷം തീറ്റിക്കുന്ന ഈ രണ്ടു പ്രമുഖ ബ്രാന്‍ഡുകളും പ്രതിമാസം കോടികളാണ് പരസ്യത്തിനായി മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. അത് കൊണ്ട് തന്നെ മധ്യമങ്ങള്‍ ഈ സുപ്രധാന വാര്‍ത്ത മുക്കുകയായിരുന്നു. എത്തനോള്‍ വിഷാംശം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍ മരണം വരെ സംഭവിക്കാമെന്നിരിക്കെ സംസ്ഥാന ആരോഗ്യ വകുപ്പും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
കണ്ണൂര്‍ സ്വദേശി ലിയോനാര്‍ഡ് ജോണ്‍ വിവരാവകാശനിയമപ്രകാരം ആരാഞ്ഞതിനുള്ള മറുപടിയില്‍ 2017 -18 കാലയളവില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ 94 കറി പൗഡര്‍ സാമ്പിളുകളില്‍ 22 എണ്ണത്തിലും എത്തിയോണ്‍ കലര്‍ന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ, മസാലപ്പൊടികളില്‍ മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടി നേരിട്ട കമ്പനികളുടേതും ഇക്കൂട്ടത്തില്‍ പെടും. മുളക് പൊടി, ജീരകപ്പൊടി തുടങ്ങിയവയിലാണ് കീടനാശിനി സാന്നിദ്ധ്യം കൂടുതലും. എത്തിയോണ്‍, എത്തിയോണ്‍ പ്രൊഫേനോഫോസ്, ട്രയാസോഫോസ്, എത്തിയോണ്‍ ക്ലോറോപൈറിഫോസ്, ബിഫെന്‍ത്രിന്‍ തുടങ്ങിയവയുടെ അംശമുള്ളതിനാല്‍ ഇവ ഭക്ഷ്യയോഗ്യമല്ലെന്നു റിപ്പോര്‍ട്ടിലുണ്ട്.
കാന്‍സറടക്കമുള്ള മാരകരോഗങ്ങള്‍ക്ക് ഇടയാക്കുന്നതാണ് എത്തിയോണ്‍ ഉള്‍പ്പെടെയുള്ള ഓര്‍ഗാനോഫോസ് ഫേറ്റുകളെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. അമേരിക്കയിലെ കോര്‍നെല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ഗവേഷണത്തില്‍ എത്തിയോണ്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
കുട്ടികളില്‍ വളര്‍ച്ചക്കുറവിനും ജനിതകവൈകല്യത്തിനും ഇത് കാരണമാകുന്നു. മുതിര്‍ന്നവരില്‍ മുട്ടുവേദന, കാഴ്ചശേഷി നശിക്കല്‍, അല്‍ഷിമേഴ്സ് തുടങ്ങിയവയ്ക്കും കാരണമാകുംമെന്ന് വിധഗ്ദ്ധര്‍ പറയുന്നു