മസ്‌കത്ത്: കുമിളി സ്വദേശിയായ വീട്ടമ്മ ഒമാനില്‍ സ്‌പോണ്‍സറുടെ തടങ്കലില്‍ കഴിയുന്നതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഇടുക്കി, കുമളി, കൊല്ലം പട്ടട , ഇലമുക്കില്‍ ഹൗസില്‍ രാജുവിന്റെ ഭാര്യ റീനയാണ് മസ്‌കത്തില്‍ സ്‌പോണ്‍സര്‍ തടങ്കലിലാക്കിയിരിക്കുന്നത്. റീനയെ നാട്ടിലേക്ക് അയയ്ക്കണമെങ്കില്‍ ഇന്‍ഡ്യന്‍ രൂപ രണ്ടുലക്ഷത്തി മുപ്പത്തിഅയ്യായിരം രൂപ സ്‌പോണ്‍സറുടെ കൈയ്യിലെത്തണം. അല്ലെങ്കില്‍ ഭാര്യയെ ഇനി നിങ്ങള്‍ കാണില്ലെന്നാണ് സ്‌പോണ്‍സര്‍ ഭര്‍ത്താവ് രാജുവിനെ അറിയിച്ചത്.
തുടര്‍ന്ന് രാജു കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍ ഓഫീസില്‍ പരാതി നല്‍കി. കഴിഞ്ഞ ജനുവരി 18നാണ്‌റീനയെ വീട്ടുജോലിയ്ക്കായി ഒമാനിലേക്ക് കൊണ്ടുപോയത്. എറണാകുളത്തുള്ള നൗഷാദ്, ബിനീഷ് എന്നിവര്‍ ഏജന്റായി നിന്ന് ജോലി വാഗ്ദാനം നല്‍കിയാണ് കൊണഅടുപോയത്. എന്നാല്‍ കുറച്ചുനാളായി വീട്ടുജോലിയില്‍ റീനയ്ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും രോഗം ബാധിക്കുകയും ചെയ്തു.തുടര്‍ന്ന് ബന്ധുക്കള്‍ മസ്‌കത്തിലുള്ള അബ്ദുള്ള എന്ന ഏജന്റ്ുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് റീനയെ ജോലിചെയ്തിരുന്ന സ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വയ്ക്കുകയായിരുന്നു. ഇയാള്‍ റീനയെ വളരെയധികം മര്‍ദ്ധിച്ചതായും ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ മൊബൈല്‍ഫോണ്‍ സ്‌പോണ്‍സര്‍ കൈക്കലാക്കുകയും ചെയ്തു.
ഇതിനിടെ അവിടെയുണ്ടായിരുന്ന മറ്റൊരുസ്ത്രീയുടെ മൊബൈല്‍ഫോണില്‍നിന്ന് നാട്ടിലെ ഭര്‍ത്താവിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് റീന തടങ്കലിലാണെന്ന് അറിയുന്നത്. ഒമാനില്‍ സ്‌പോണ്‍സറുടെ തടങ്കലിലിരിക്കുന്ന റീനയെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നാണ് ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ആവശ്യം . ഒമാനിലെ സിന്‍ഡ് ബാഡ് സര്‍ട്രേയ്ഡ് റിക്രൂട്ട്‌മെന്റ് ഓഫീസിലെ സ്‌പോണ്‍സറാണ് റീനയെ മസ്‌കത്തിലെത്തിച്ചത്. ഇതിനിടെ ഒമാനിലെ ഒരു സാമൂഹികപ്രവര്‍ത്തകന്‍ സ്‌പോണ്‍സറുടെ ഇടനിലക്കാരി ശാന്തയുമായി സംസാരിച്ചപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെ ആയിരത്തിമുന്നൂറ് റിയാലിന് റീനയെ സ്‌പോണ്‍സര്‍ മറ്റൊരു സപ്ലൈകമ്പനിയില്‍ നിന്നും വാങ്ങിയതാണെന്നും. റീനയുടെ ഭര്‍ത്താവിനെ ഫോണില്‍കൂടി ഭീഷണിപ്പെടുത്തുന്ന ഇടനിലക്കാരി ശാന്തയുടെ സംഭാഷണം.
https://www.facebook.com/pravasibulletin/videos/226370984754662/