നിരണം:ഓര്‍ത്തഡോക്സ് സഭാ വിശ്വാസിയായ യുവതിയെ അഞ്ച് വൈദികര്‍ ചേര്‍ന്ന് ‘ലൈംഗികമായി പീഡിപ്പിച്ച
സംഭവത്തില്‍ അന്വേഷണത്തിന് തയ്യാറായി സഭ രംഗത്ത്. കുമ്പസാര രഹസ്യം ചോര്‍ത്തിയെടുത്ത് വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതി.മറ്റ് പോംവഴികളില്ലാതെയാണ് സഭ ഇപ്പോള്‍ അന്വേഷണത്തിന് തയ്യാറായിരിക്കുന്നത്. സഭ പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം:
ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കും: ഓര്‍ത്തഡോക്സ് സഭ
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ചില വൈദികരെ സംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് സഭാ-ഭദ്രാസന തലങ്ങളിലുള്ള സംവിധാനത്തില്‍ സഭാ ചട്ടങ്ങള്‍ അനുസരിച്ച് വ്യക്തവും കൃത്യവും പക്ഷപാതരഹിതവുമായ വിധം വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷണനടപടികള്‍ എടുക്കുമെന്നും സഭാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അവരെ സംരക്ഷിക്കുന്നതിനോ നിരപരാധികളെ ശിക്ഷിക്കുന്നതിനോ സഭ മുതിരുകയില്ല. ആരോപണം ഉന്നയിച്ചവര്‍ക്ക് അവരുടെ ഭാഗം തെളിയിക്കുന്നതിന് അവസരവും കുറ്റാരോപിതര്‍ക്ക് അര്‍ഹമായ സാമാന്യ നീതിയും ലഭ്യമാക്കും. ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഗുണകരമായ പ്രവണതയല്ല. ഇക്കാര്യത്തില്‍ സഭാവിശ്വാസികള്‍ക്കും പൊതുസമൂഹത്തിനുമുള്ള ആശങ്ക ഉള്‍ക്കൊള്ളുന്നു. മൂല്യബോധത്തില്‍ അടിയുറച്ച വൈദീക ശുശ്രൂഷ ഉറപ്പുവരുത്തി കൂടുതല്‍ ദൈവാശ്രയത്തോടെ പ്രവര്‍ത്തിക്കുവാന്‍ വൈദീകരെ പ്രേരിപ്പിക്കുന്നതിനായി നടപടികള്‍ കൈക്കൊള്ളുന്നതാണ്.