അടൂര്‍ : വസ്ത്ര വ്യാപാരശാലയില്‍ പരിശീലനത്തിന് എത്തിയ യുവതിയെ മര്‍ദ്ദിച്ചതായി പരാതി, അടൂര്‍ ഒലീവിയ ഡിസൈന്‍ സെന്ററിന്റെ പരിശീലന സെന്ററില്‍ വ്യാഴാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കൊല്ലം ചടയമംഗലം സ്വദേശി ശ്രീലക്ഷ്മി (22) അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. സ്ഥാപനത്തിലെ ജീവനക്കാരായ 5 യുവതികള്‍ക്ക് എതിരെ അടൂര്‍ പോലീസ് കേസെടുത്തു. മര്‍ദ്ദനത്തിനിരയായ ശ്രീലക്ഷ്മി പറയുന്നതിങ്ങനെ, അടൂര്‍ ബൈപ്പാസ് സമീപമായുള്ള ഒരു വീട് കേന്ദ്രീകരിച്ചാണ് ഒലീവിയ വസ്ത്രവ്യാപാരശാലയുടെ പരിശീലനകേന്ദ്രം. സോഷ്യല്‍മീഡിയയില്‍ പരസ്യം കണ്ടാണ് ശ്രീലക്ഷ്മി ഇവിടേക്ക് ജോലിക്ക് വന്നത്. ഇരുപത്തയ്യായിരം രൂപ ലഭിക്കുമെന്നായിരന്നു …