ഉറങ്ങിക്കിടന്ന വയോധികരായ സഹോദരിമാരുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

1 second read

കടമ്പനാട്: ഉറങ്ങിക്കിടന്ന വയോധികരായ സഹോദരിമാരുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. അടൂര്‍ കടമ്പനാട് പണ്ടാരംകുന്നില്‍ (കാര്‍ത്തിക) രാജമ്മ(76),സഹോദരി ചെല്ലമ്മ(65) എന്നിവരുടെ കഴുത്തില്‍ കിടന്ന സ്വര്‍ണാഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്. ഇരുവരുടേയും കഴുത്തില്‍ കിടന്ന ഒന്നേകാലും, ഒന്നരയും തൂക്കം വരുന്ന ഒരോ വീതം മാലകളാണ് മോഷണം പോയത്.

വ്യാഴാഴ്ച പുലര്‍ച്ചെ 1.30-നാണ് സംഭവം. അടുക്കളുടെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാവ് ഉള്ളില്‍ പ്രവേശിച്ചത്. ഒരു മുറിയിലായിരുന്നു സഹോദരിമാര്‍ ഉറങ്ങിയിരുന്നത്. സഹോദരിമാര്‍ ബഹളം വച്ചതോടെ വീട്ടിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍ ഉണര്‍ന്നു. ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അധികം പ്രായമില്ലാത്ത ആളായിരുന്നു മോഷ്ടാവെന്നും വീട്ടുകാര്‍ പറയുന്നു. ഏനാത്ത് പോലീസും അടൂരില്‍ നിന്നും വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…