അടൂര്‍ : വസ്ത്ര വ്യാപാരശാലയില്‍ പരിശീലനത്തിന് എത്തിയ യുവതിയെ മര്‍ദ്ദിച്ചതായി പരാതി, അടൂര്‍ ഒലീവിയ ഡിസൈന്‍ സെന്ററിന്റെ പരിശീലന സെന്ററില്‍ വ്യാഴാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കൊല്ലം ചടയമംഗലം സ്വദേശി ശ്രീലക്ഷ്മി (22) അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. സ്ഥാപനത്തിലെ ജീവനക്കാരായ 5 യുവതികള്‍ക്ക് എതിരെ അടൂര്‍ പോലീസ് കേസെടുത്തു. മര്‍ദ്ദനത്തിനിരയായ ശ്രീലക്ഷ്മി പറയുന്നതിങ്ങനെ, അടൂര്‍ ബൈപ്പാസ് സമീപമായുള്ള ഒരു വീട് കേന്ദ്രീകരിച്ചാണ് ഒലീവിയ വസ്ത്രവ്യാപാരശാലയുടെ പരിശീലനകേന്ദ്രം. സോഷ്യല്‍മീഡിയയില്‍ പരസ്യം കണ്ടാണ് ശ്രീലക്ഷ്മി ഇവിടേക്ക് ജോലിക്ക് വന്നത്. ഇരുപത്തയ്യായിരം രൂപ ലഭിക്കുമെന്നായിരന്നു വാഗ്ദാനം.
പക്ഷെ പരിശീലനസമയത്ത് ഈ തുക നല്‍കുകയില്ലെന്ന് പറഞ്ഞതാണ് സംഭവങ്ങള്‍ക്ക് തുടക്കം. ജീവനക്കാരും ശ്രീലക്ഷ്മിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മര്‍ദ്ദനത്തില്‍ കലാശിക്കുകയുമായിരുന്നു. മര്‍ദ്ദനത്തിനിരയായ ശ്രീലക്ഷ്മി ഗൂഗിള്‍ ലൊക്കേഷന്‍ മുഖേന അടൂര്‍ ഡി.വൈ.എസ്.പിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ശ്രീലക്ഷ്മിയെ അടൂര്‍ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മര്‍ദ്ദന സമയത്ത് ഒലീവിയ ഉടമയും ഭാര്യയും സ്ഥലത്തുണ്ടായിരുന്നതായി ശ്രീലക്ഷ്മി പറയുന്നതത്രെ!.
.മൂന്നുവര്‍ഷം മുമ്പ് ശമ്പളം ചോദിച്ച. സെയില്‍സ് ഗേള്‍സിനെ കടയ്ക്കുള്ളില്‍ വച്ച് മര്‍ദ്ദിച്ച കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത് കേസില്‍ പ്രതിയായ ഒലീവിയ ഉടമ, ഭാര്യ എന്നിവരെ ജാമ്യം നല്‍കി വിട്ടയച്ചത് ഏറെ വിവാദമായിരുന്നു.