അന്നുതന്നെ മറ്റൊരു തട്ടിയെടുക്കല്‍ ശ്രമവും: ഒറ്റയ്ക്കു നിന്ന കുട്ടിയുടെ അടുത്തേക്ക് വേഗം കുറച്ച് കാര്‍

17 second read

തിരുവനന്തപുരം: കൊല്ലം ഓയൂര്‍ ഓട്ടുമലയില്‍നിന്ന് അബിഗേലിനെ (6) തട്ടിക്കൊണ്ടു പോകുന്നതിനു മുന്‍പ് അതേ ദിവസം മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോകാന്‍ സംഘം ലക്ഷ്യമിട്ടിരുന്നതായി സൂചന. അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പള്ളിക്കല്‍ മൂതല ഭാഗത്തെ സിസിടിവികളില്‍ പതിഞ്ഞ ദുരൂഹതയുണര്‍ത്തുന്ന വെള്ള കാറിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ഒറ്റയ്ക്ക് നില്‍ക്കുന്ന കുട്ടിയുടെ അടുത്തേക്ക് വരുന്ന വാഹനം വേഗം കുറയ്ക്കുന്നതും, കുട്ടിയുടെ അമ്മ വരുന്നതു കണ്ട് ഓടിച്ചുപോകുന്നതും ദൃശ്യത്തിലുണ്ട്. തിങ്കള്‍ 3.22 എന്നാണ് ദൃശ്യങ്ങളിലുള്ളത്.

തിങ്കള്‍ നാലരയോടെയാണ് കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുനിന്ന് അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നത്. മുത്തശിയാണ് കുട്ടികളെ സാധാരണ ട്യൂഷനു കൊണ്ടാക്കുന്നത്. മുത്തശി ഫോണ്‍ എടുക്കാന്‍ വീട്ടിലേക്കു കയറിയപ്പോള്‍ കുട്ടികള്‍ റോഡിലേക്കിറങ്ങുകയായിരുന്നു. കുട്ടികളുടെ വീട്ടില്‍നിന്ന് ട്യൂഷന്‍ എടുക്കുന്ന വീട്ടിലേക്ക് ഏകദേശം 200 മീറ്ററാണ് ദൂരം. മുന്‍പും ഈ കാര്‍ ഇവിടെ കണ്ടിരുന്നതായി കുട്ടികള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. വെള്ള നിറത്തിലുള്ള കാര്‍ സ്ഥലത്ത് ചുറ്റിത്തിരിയുന്നതായി നാട്ടുകാരില്‍ ചിലരും പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ആറു വയസുകാരിയായ അബിഗേല്‍ റെജിയെ നഗര മധ്യത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി 21 മണിക്കൂര്‍ പിന്നിട്ടെങ്കിലും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയോ തട്ടികൊണ്ടുപോയ കാറോ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നതിനുശേഷമാണ് പൊലീസ് അന്വേഷണം സജീവമാക്കിയത്. പ്രധാന റോഡുകളില്‍ പൊലീസ് പരിശോധന നടത്തുമ്പോഴും സംഘം ഓട്ടോയില്‍ കറങ്ങിയത് വീഴ്ചയായി. കൊല്ലം ജില്ല കേന്ദ്രീകരിച്ചുള്ള ആളുകളാണ് ഓയൂരുള്ള അബിഗേല്‍ റെജിയെ തട്ടിക്കൊണ്ടു പോയതെന്ന നിഗമനത്തിലാണ് പൊലീസ്. സ്ഥലപരിചയമുള്ളതിനാലാണ് ഇവര്‍ക്ക് ഒളിച്ചു കടക്കാനായതെന്നും പൊലീസ് പറയുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …