വാഷിങ്ടണ്‍: അമേരിക്കന്‍ മൊബൈല്‍ സേവന ദാതാക്കളായ വെറൈസണും എ.ടി. ആന്‍ഡ് ടി.യും 5ജി സേവനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിനാല്‍ വിമാനസര്‍വീസുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. ആയിരക്കണക്കിനു വിമാനങ്ങള്‍ പറത്താനാകാതെ വരുമെന്നുകാട്ടി പ്രധാന വിമാനകമ്പനികളുടെ ചീഫ് എക്സിക്യുട്ടീവുമാര്‍ ഗതാഗത സെക്രട്ടറി പീറ്റ് ബൂഡെജജിനു കത്തെഴുതി. 1100-ലേറെ വിമാനങ്ങളെ ഇതു ബാധിക്കുമെന്നും ഒരുലക്ഷം യാത്രക്കാര്‍ ബുദ്ധിമുട്ടുമെന്നും കത്തില്‍ പറയുന്നു. അതിവേഗ 5ജി ഇന്റര്‍നെറ്റിന് സി-ബാന്‍ഡ് ആവൃത്തിയിലുള്ള തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. വിമാനങ്ങള്‍ അവ പറക്കേണ്ട ഉയരമറിയുന്നതും ഇതിനു സമാനമായ ആവൃത്തിയിലുള്ള റേഡിയോ തരംഗങ്ങളുപയോഗിച്ചാണ്. ഈ തംരഗങ്ങളിലെ സമാനത വിമാനങ്ങളുടെ ഉപകരണങ്ങള്‍ …