U.S

ഒമിക്രോണ്‍ വകഭേദത്തിന്റെ തീവ്രവ്യാപനത്തില്‍ ഞെട്ടി അമേരിക്ക

17 second read

വാഷിങ്ടണ്‍: ഒമിക്രോണ്‍ വകഭേദത്തിന്റെ തീവ്രവ്യാപനത്തില്‍ ഞെട്ടി അമേരിക്ക. രാജ്യത്ത് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത് പത്ത് ലക്ഷം പുതിയ കോവിഡ് കേസുകളാണ്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്ക് അനുസരിച്ച് 10,80,211 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

രാജ്യത്ത് രോഗികളുടെ എണ്ണം വരുംആഴ്ചകളില്‍ ഉച്ചസ്ഥായിയിലാകുമെന്ന വൈറ്റ്ഹൗസിലെ പകര്‍ച്ച വ്യാധി ഉപദേഷ്ടാവ് അന്തോണി ഫൗച്ചി പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് കേസുകളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ് എന്നത് ശ്രദ്ധേയമാണ്. ഡിസംബര്‍ അവസാന ആഴ്ചയില്‍ തന്നെ മൊത്തം കേസുകളിലെ 59 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ചിരുന്നു.

ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തിയ സൗത്താഫ്രിക്കയില്‍ വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് വളരെ പെട്ടെന്ന് താഴ്ന്നത് പ്രതീക്ഷ നല്‍കുന്ന ഘടകമാണെന്നും ഫൗച്ചി പറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയില്‍ രാജ്യത്ത് 9,382 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …