U.S

137 രൂപയുടെ കോണ്‍ഗ്രസ് ജന്മദിന ചലഞ്ച്; ആദ്യഘട്ടത്തില്‍ 1000 ചലഞ്ചുകള്‍ ഏറ്റെടുത്ത് ഒഐസിസി യുഎസ്എ

2 second read

ഹൂസ്റ്റന്‍: ഡിസംബര്‍ 28ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 137-ാം ജന്മ ദിനത്തോടനുബന്ധിച്ച് കെപിസിസി ആരംഭിച്ച 137 രൂപ ചലഞ്ചിന്റെ ഭാഗമാകാന്‍ ഒഐസിസി യൂഎസ്എയും. കെപിസിസിയുടെ ഫണ്ട് ശേഖരണത്തിനായാണ് ഈ ചലഞ്ചിന് തുടക്കം കുറിച്ചത്. 137 രൂപയോ അതിന്റെ ഗുണിതങ്ങളായോ സംഭാവന നല്‍കാം. ഓണ്‍ലൈന്‍ ആയും പണം അയക്കാം. ഇതിനായുള്ള അക്കൗണ്ട് വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഈ ചലഞ്ച് അമേരിക്കയിലും ഒരു തരംഗമാക്കാന്‍ ഒരുങ്ങുകയാണ് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഈ പരിപാടിയുടെ ആദ്യഘട്ടമായി 1,37,000 രൂപ (1000 ചലഞ്ച്) ഇവിടെയുള്ള പ്രവര്‍ത്തകര്‍ ‘കോണ്‍ഗ്രസിന്റെ കുതിപ്പിന് എന്റെ സ്‌നേഹ സമ്മാന’ മായി കെപിസിസി ഫണ്ടില്‍ അടയ്ക്കും. ചലഞ്ചിന്റെ ഭാഗമായി പണം അയക്കുന്നവര്‍ മെമ്മോയില്‍ ‘OICC USA ‘ എന്ന് ചേര്‍ക്കേണ്ടതാണ്. ജനുവരി 26 വരെയാണ് ഈ ഫണ്ട് സ്വീകരിക്കുന്നത്.

കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍, ഒഐസിസി യുഎസ്എയുടെ നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തില്‍ അമേരിക്കയിലുള്ള എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് ഒഐസിസി നാഷനല്‍ കോര്‍ഡിനേറ്റര്‍ ജെയിംസ് കൂടല്‍, നോര്‍ത്ത്, സൗത്ത് റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരായ സന്തോഷ് ഏബ്രഹാം, ജീമോന്‍ റാന്നി എന്നിവര്‍ അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…