U.S

ഒഐസിസി (യുകെ) യുടെ നേതൃത്വത്തില്‍ ലണ്ടനില്‍’പി.ടി. തോമസ് എംഎല്‍എ അനുസ്മരണം’ സംഘടിപ്പിച്ചു

0 second read

ലണ്ടന്‍: ഒഐസിസി (യുകെ) യുടെ നേതൃത്വത്തില്‍ ലണ്ടനില്‍’പി.ടി. തോമസ് എംഎല്‍എ അനുസ്മരണം’ സംഘടിപ്പിച്ചു. ഒഐസിസി(യു കെ) യുടെ സൂം മീറ്റിങ്ങിലൂടെ ഒരുക്കിയ പ്ലാറ്റ്‌ഫോമില്‍ നടത്തിയ യോഗം’ അദ്ദേഹത്തിന്റെ വിശ്വസ്ത സുഹൃത്തും കോണ്‍ഗ്രസിന്റെ സന്തത സഹചാരിയുമായ ഡിജോ കാപ്പന്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഗം പിടിയെ അനുസ്മരിച്ചു നടത്തിയ പ്രസംഗം വികാരഭരിതവും യോഗത്തില്‍ പങ്കുചേര്‍ന്നവര്‍ക്കു അവിസ്മരണീയവുമായി.

കെപിസിസി സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ നല്‍കിയ അനുസ്മരണ പ്രസംഗം പിടിയുടെ ദേഹവിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനെല്‍പ്പിച്ച കനത്ത നഷ്ടത്തെയും, നട്ടെല്ലുള്ള നേതാവ് എന്ന നിലയില്‍ കേരളജനതയ്ക്ക് അഭിമതനായ വ്യക്തിത്വത്തെ ഓര്‍മ്മിപ്പെടുത്തുന്നതുമായി.

ബ്രിസ്റ്റോള്‍ മുന്‍ മേയറും കൗണ്‍സിലറുമായ ടോം ആദിത്യ, പ്രമുഖ മാധ്യമപ്രവര്‍ത്തകനും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ടോം ജോസ് തടിയന്‍പാട്, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസ് കുമ്പിളുവേലില്‍ (ജര്‍മ്മനി), കേരളകോണ്‍ഗ്രസ് പ്രതിനിധിയും , മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രസിഡണ്ടുമായ സി. എ. ജോസഫ് , ഐഒസി പ്രതിനിധി ശ്രീ ബോബിന്‍ ഫിലിപ്പ്, മോഡറേറ്ററും മുഖ്യ സംഘാടകനായ ഡോ. ജോഷി ജോസ് എന്നിവര്‍ തങ്ങളുടെ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തന കാലഘട്ടങ്ങളില്‍ പിടി എന്ന അതുല്യ സംഘാടകനും മനുഷ്യ സ്‌നേഹിയുമായ രാഷ്ട്രീയ നേതാവിനെ തങ്ങളുടെ നേരറിവില്‍ കണ്ട അനുഭവങ്ങളുടെ വെളിച്ചത്തില്‍ അനുസ്മരിച്ചതു പങ്കുചേര്‍ന്നവരുടെ ഹൃദയത്തിന്റെ ഏടുകളില്‍ എഴുതപ്പെടുന്നതായി.

കെഎംസിസി യുകെ ഘടകത്തിന്റെ പ്രതിനിധികളായി എത്തിയ സഫീര്‍ പേരാമ്പ്ര, അര്‍ഷാദ് കണ്ണൂര്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധികളായ ജിപ്‌സണ്‍ തോമസ്, സോണി കുരിയന്‍ ഐഒസി പ്രതിനിധി അജിത് മുതയില്‍ ഒഐസിസി വനിതാ കോഓര്‍ഡിനേറ്റര്‍ ഷൈനു മാത്യു എന്നിവര്‍ അനുശോചന സന്ദേശം നല്‍കി.

ഒഐസിസി യുടെ നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ഏവരും സന്ദേശങ്ങള്‍ പങ്കുവച്ച യോഗത്തില്‍ മോഡറേറ്ററും ഒഐസിസി നേതാവുമായ അപ്ഫാ ഗഫൂര്‍ ആലപിച്ച പിടിയുടെ ഇഷ്ട ഗാനമായ ‘ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം…’ എന്ന ഗാനം വിങ്ങലായി മാറി.

ഒഐസിസി യുകെ പ്രസിഡന്റ് മോഹന്‍ദാസ് നന്ദി രേഖപ്പെടുത്തുകയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 137 മത് ജന്മദിന ആശംസകള്‍ നേരുകയും ചെയ്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…