മസ്കത്ത്: കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടക്കാതെ പോയ ടൂര്‍ ഓഫ് ഒമാന്‍ തിരിച്ചെത്തുന്നു. 11-ാമത് എഡിഷന് ടൂര്‍ ഫെബ്രുവരി 10 മുതല്‍ 15 വരെ അരങ്ങേറുമെന്ന് ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. ഏഴ് രാജ്യാന്തര ടീമുകള്‍, ഒന്‍പത് പ്രോ ടീമുകള്‍, ഒരു കോണ്ടിനന്റല് ടീം എന്നിവയുടെ പങ്കാളിത്തമുണ്ടാകും. ആദ്യമായി ഒമാന്‍ നാഷനല്‍ ടീമും മത്സരത്തിനിറങ്ങുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ആറ് ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍. റുസ്താഖ് കോട്ടയില്‍ നിന്ന് ആരംഭിച്ച് ഒമാന്‍ കണ്വന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ അവസാനിക്കുന്നതാണ് ആദ്യ ദിനം. …