മസ്‌കത്ത് :ഒമാനില്‍ ഇന്ധനവില സ്ഥിരപ്പെടുത്താന്‍ സുല്‍ത്താന്റെ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കാനും വിവിധ സര്‍ക്കാര്‍ സേവന നിരക്കുകള്‍ കുറക്കാനും അല്‍ ബറക കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ സുല്‍ത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
അടുത്ത വര്‍ഷം അവസാനം വരെ ഒമാനില്‍ വാഹനങ്ങളുടെ ഇന്ധനവില വര്‍ധിപ്പിക്കാന്‍ പാടില്ല. 2021 ഒക്ടോബറിലെ ഇന്ധന വിലയുടെ ശരാശരിയില്‍ നിജപ്പെടുത്തണമെന്ന് ഉത്തരവില്‍ പറയുന്നു. പെട്രോള്‍, ഡീസല്‍ എന്നീ വാഹന ഇന്ധനങ്ങളുടെ വില ഒക്ടോബറിലെ വിലയെക്കാള്‍ വര്‍ധിക്കാനും പാടില്ല. ഈ വിഷയത്തില്‍ വരുന്ന അധിക ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.
സര്‍ക്കാന്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുന്നത് സംബന്ധിച്ചും സുല്‍ത്താന്‍ ഉത്തരവിറക്കി. 2011ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ സീനീയോരിറ്റി ആനുകുല്യങ്ങള്‍ക്ക് യോഗ്യരായിരിക്കും. ഈ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രമോഷന്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പാവും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്തും. പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ വിലയിരുത്തലുകള്‍ നടത്തും.