ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചു

1 second read

മസ്‌കത്ത്: ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ ഷര്‍ഖിയ ഗവര്‍ണ്ണറേറ്റിലെ ജലാന്‍ ബനി ബുആലി യിലാണ് ലുലുവിന്റെ ഒമാനിലെ 28-മത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ജലാന്‍ ബനിബു ആലി ഗവര്‍ണ്ണര്‍ ശൈഖ് നയിഫ് ഹമൂദ് അല്‍ മാമ്രിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഒമാന്റെ കിഴക്കന്‍ പ്രദേശത്തെ അല്‍ ഷര്‍ഖിയ ഗവര്‍ണ്ണറേറ്റിലാണ് 130,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. ഒമാനിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ജലാന്‍ ബനി ബുആലി.

ഒമാനിലെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ജലാന്‍ ബനി ബുആലിയില്‍ ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള ഷോപ്പിങ് അനുഭവം രാജ്യത്തിന്റെ എല്ലാ ഭാഗത്തും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മൂവായിരത്തിലധികം ഒമാനികളാണ് ലുലു ഗ്രൂപ്പിലുള്ളത്. ഒമാനികള്‍ക്ക് തൊഴില്‍ നല്‍കുന്ന സ്വകാര്യ മേഖലയിലെ തന്നെ ഏറ്റവും പ്രമുഖമായ സ്ഥാപനമാണ് ലുലു ഗ്രൂപ്പ്.കൂടുതല്‍ ഹൈപര്‍മാര്‍കറ്റുകള്‍ ആരംഭിക്കുന്നതോടൊപ്പം കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ സാധിക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

ഒമാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് തയാറക്കിയ വിഡിയോ ഗാനത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ലുലു ഒമാന്‍ ഡയറക്ടര്‍ എ.വി. ആനന്ദ്, റീജിയനല്‍ ഡയറക്ടര്‍ കെ.എ. ഷബീര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…