ദോഹ: കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണ് രാജ്യമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. കുട്ടികള്‍ ഉള്‍പ്പെടെ വാക്സിനെടുക്കാത്തവരില്‍ രണ്ടാഴ്ചയായി കോവിഡ് കൂടുന്നുണ്ട്. വാക്സീന്‍ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തിലധികമായിട്ടും ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരും പോസിറ്റീവാകുന്നുണ്ട്.
വാക്സിനെടുക്കാത്ത വ്യക്തിയാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചത്. ഇനിയും കോവിഡ് വാക്സീന്‍ എടുക്കാത്തവര്‍ വാക്സീനും ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസും എടുത്ത് കൂടുതല്‍ സുരക്ഷിതരാകണം. രാജ്യത്ത് ഒമിക്രോണ്‍ വകഭേദമാണ് കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കോവിഡ് ഉയരുന്ന സാഹചര്യത്തില്‍ പോസിറ്റീവ് സ്ഥിരീകരിക്കുന്നവര്‍ 10 ദിവസം സുരക്ഷിതമായി വീട്ടില്‍ തന്നെ ഐസലേഷനില്‍ കഴിയാനാണ് നിര്‍ദേശം. ഡിസംബര്‍ 31 മുതല്‍ അടഞ്ഞതും തുറന്നതുമായ എല്ലാ പൊതുസ്ഥലങ്ങളിലും ഫെയ്സ് മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു.