മസ്‌കത്ത്: ഒമാനില്‍ പ്രവേശിക്കുന്നതിന് 18 വയസിനു മുകളിലുള്ള പ്രവാസികള്‍ക്കു രണ്ടു ഡോസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി സുപ്രീം കമ്മിറ്റി (കോവിഡ്-19) ഉത്തരവ്. യാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കിയതായും സുപ്രീം കമ്മിറ്റി അറിയിച്ചു.
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 28ന് ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാവെ തുടങ്ങി ഏഴു രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം, ഒമാനില്‍ കൊവിഡ് കേസുകളുയരുകയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ 121 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ എട്ടിനു ശേഷം ഒരു മരണം ഞായറാഴ്ച സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.