കോവിഡ് മരണങ്ങളില്ലാതെ ഒമാന്‍: 72 മണിക്കൂറിനിടെ ഒമാനില്‍ 35 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

0 second read

മസ്‌കത്ത്: 72 മണിക്കൂറിനിടെ ഒമാനില്‍ 35 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 30 പേര്‍ രോഗമുക്തി നേടി. പുതിയ മരണങ്ങളില്ല. കഴിഞ്ഞ 35 ദിവസങ്ങള്‍ക്കിടെ രാജ്യത്ത് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നവംബര്‍ എട്ടിനാണ് അവസാനമായി കോവിഡ് മരണം സ്ഥിരീകരിച്ചത്.

രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 304,714 ആയി ഉയര്‍ന്നു. 300,096 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 98.5 ശതമാനമാണ് മുക്തി നിരക്ക്. 4113 രോഗികള്‍ ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു കോവിഡ് രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആറു രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ മൂന്ന് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…