മസ്കത്ത്: ജനങ്ങളെ വീണ്ടും ദുരിതത്തില്‍ ആക്കി രണ്ടായിരത്തിന്റെ നോട്ട് മോദി സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു യാതൊരു ദീര്‍ഘവീക്ഷണവും ഇല്ലാതെയായിരുന്നു രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയിരുന്നതും ഇപ്പോള്‍ അതിന്റെ നിരോധവും ഒന്നാം നോട്ടുനിരോധന കാലത്ത് ജനങ്ങളുടെ ബുദ്ധിമുട്ടും നോട്ടു മാറ്റിയെടുക്കാന്‍ രാത്രികാലംമുതലേ ബാങ്കുകളില്‍ ക്യൂ നില്ക്കുന്നവര് അംഗവൈകല്യമുള്ളവര്‍ക്കും രോഗികള്‍ക്കും പോലും ഒരു പരിഗണനയും അവിടെ നല്‍കിയില്ല കരളലിരിക്കുന്ന കാഴ്ചകളാണ് രാജ്യത്തിന്റെ വിവിധ ബാങ്കുകളില്‍ നമുക്ക് കാണേണ്ടി വന്നത് ക്യൂവില്‍ നിന്ന് കുഴഞ്ഞുവീണു മരിച്ചവരുടെ ചിത്രങ്ങള്‍ കണ്ണില്‍ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. പോലീസ് തല്ലിലും ഉന്തിലും തെളളിലും വീണ് പരിക്കുപറ്റിയവര്‍ …