മസ്‌കത്ത് :ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ന്യൂഡല്‍ഹിയില്‍ എത്തിയ ഒമാന്‍ രാജ്യാന്തര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിന്‍ താരിക് അല്‍ സഈദ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, ധനമന്ത്രി ഡോ. സഈദ് മുഹമ്മദ് അല്‍ സഖ്രി, വാണിജ്യ, വ്യവസായ, നിക്ഷേപകാര്യ മന്ത്രി ഖൈസ് മുഹമ്മദ് അല്‍ യൂസുഫ്, ഇന്ത്യയിലെ ഒമാന്‍ അംബാസഡര്‍ ഇസ്സ സാലിഹ് അല്‍ ശൈബാനി, സയ്യിദ് അസദിന്റെ ഓഫീസ് ഉപദേശകന്‍, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉപദേശകന്‍ പങ്കജ് ഖിംജി എന്നിവര്‍ ഉപപ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.