മസ്‌കറ്റ് : മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2023 -24 കാലയളവിലെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു . റൂവി സെന്റ് തോമസ് ചര്‍ച്ചില്‍ വെച്ച് നടന്ന ചടങ്ങുകള്‍ മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി .ഡോ .ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു .ഇടവക വികാരിയും യുവജന പ്രസ്ഥാനം പ്രസിഡണ്ടുമായ റവ .ഫാ.വര്ഗീസ് റ്റിജു ഐപ്പ് ,സഹ വികാരി റവ .ഫാ.എബി ചാക്കോ ,ഇടവക ഭരണസമിതി ,യുവജന പ്രസ്ഥാനം ഒമാന്‍ സോണല്‍ കോര്‍ഡിനേറ്റര്‍ ശ്രീ. മാത്യു മെഴുവേലി എന്നിവര്‍ ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിച്ചു.
മാര്‍ച്ച് 31 നു നടന്ന യോഗത്തില്‍ വെച്ച് 2023 – 24 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റിരുന്നു.സഭയുടെയും, യുവജന പ്രസ്ഥാനം കേന്ദ്ര സമിതിയുടെയും , ഇടവകയുടെയും നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായും ഒപ്പം സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയുമുള്ള പ്രവര്‍ത്തനങ്ങളാണ് പ്രസ്ഥാനം ലക്ഷ്യമിടുന്നതെന്ന് ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയ യുവജന പ്രസ്ഥാനം ഭാരവാഹികള്‍ അറിയിച്ചു .