ദൈവത്തിന്റെ നാട് തട്ടിപ്പുകാരുടെ സ്വന്തം പറുദീസയായി:റെജി ഇടിക്കുള

0 second read

മസ്‌കത്ത്:കൊറോണക്കാലത്ത് പോലും തട്ടിപ്പുകളുടെ പെരുമഴയായിരുന്നു ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ മുന്‍കാലങ്ങളെക്കാള്‍ ഗണ്യമായി വര്‍ദ്ധിച്ചു മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവിലും വന്‍തട്ടിപ്പുകള്‍ ലോകമെമ്പാടുമുള്ള മലയാളികളെ പ്രത്യേകിച്ച് ഗള്‍ഫ് മലയാളികളെ ലക്ഷ്യമിട്ടു തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു തട്ടിപ്പുകളുടെ വ്യാപ്തി തലം നമ്മള്‍ ഒക്കെ ഊഹിക്കുന്നതിന് അപ്പുറമാണ് വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളികളാണ് പ്രധാന ഇരകള്‍. തട്ടിപ്പ് നടത്തുന്ന മിക്കവരും മലയാളികളാണ്
വിസ, ഉയര്‍ന്ന പലിശ കിട്ടുന്ന നിക്ഷേപം, റിയല്‍ എസ്റ്റേറ്റ്, ബിസിനസ് പങ്കാളിത്തം, മണിചെയിന്‍ പരിണാമം സംഭവിച്ച് പിരമിഡ് മാതൃകയില്‍ ചില ഉല്‍പന്നങ്ങള്‍ പ്രത്യേകിച്ച് സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ആയുസ് വര്‍ദ്ധിപ്പിക്കുന്ന മരുന്നുകള്‍ തുടങ്ങി ചില പാക്കേജുകളില്‍ ആയിരക്കണക്കിന് രൂപക്ക് വാങ്ങി മറ്റുള്ളവരെ കൂടി ചേര്‍ത്ത് ഉയര്‍ന്ന കമ്മീഷന്‍ വാഗ്ദാനം ചെയ്ത് ഒരോരുത്തരും പെട്ടു പോകുന്ന ദയനീയ കാഴ്ച കേരളത്തില്‍ കാണാം.

തട്ടിപ്പിന്റെ ചില പ്രമോട്ടര്‍മാര്‍ പ്രമുഖരായാല്‍ കൂടുതല്‍ പേര്‍ ഈ റാക്കറ്റില്‍ വീണുപോകും പിന്നെ ആത്മീയ തട്ടിപ്പ് മാറാത്ത രോഗം മാറ്റല്‍, സാമ്പത്തീക അഭിവൃദ്ധി, കപട പ്രവചനങ്ങള്‍ തുടങ്ങി ആത്മീയ കച്ചവടത്തിന് ഇരയായി എല്ലാം നഷ്ടപെട്ട് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന കുടുംബങ്ങള്‍ നിരവധിയാണ് ഒരു ആത്മീയ കൂട്ടര്‍ക്ക് സ്വര്‍ഗത്തിലെക്ക് ലക്ഷങ്ങള്‍ കൊടുത്ത് മുറി ബുക്ക് ചെയ്ത് ബാക്കിയുള്ള സാമ്പാദ്ധ്യം ഇക്കൂട്ടര്‍ക്ക് എഴുതി കൊടുത്ത് അവരുടെ മന്ദിരത്തില്‍ സ്വര്‍ഗത്തിലെക്ക് പോകാന്‍ കാത്തിരിക്കുന്ന മരമണ്ടന്‍മാരുള്ള നാടാണ് കേരളം ആത്മീയ കച്ചവടത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണ് തെക്കന്‍ കേരളമാണ് എന്നത് യാഥാര്‍ത്ഥ്യം എത്ര കണ്ടാലും കൊണ്ടാലും കേട്ടാലും പഠിക്കാത്ത മലയാളികള്‍ എന്നു നന്നാവുമെന്ന് ദൈവംതമ്പുരാനു പോലും അറിയില്ല തട്ടിപ്പിന് ഇരയാകുന്നവരില്‍ പകുതി പേരും പ്രതികരിക്കാത്തതും പ്രതികരിക്കുന്നവര്‍ ശക്തമായി പ്രതികരിക്കാത്തതും തട്ടിപ്പുകാര്‍ക്ക് വീണ്ടും തട്ടിപ്പു നടത്താന്‍ പ്രേരണ നല്‍കുന്നുണ്ട്.

വര്‍ഷങ്ങളായി കേള്‍ക്കുന്ന തട്ടിപ്പാണ് വിദേശ ജോലിക്കുള്ള വിസ തട്ടിപ്പ് ഇന്നും കോടികളാണ് ഇന്നും തട്ടിച്ച് മുങ്ങുന്നത് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയെ സമീപിക്കാതെ ചില വ്യക്തികളുടെ പ്രലോഭനങ്ങളില്‍ ലക്ഷങ്ങള്‍ കൊണ്ടു കൊടുക്കുന്ന കുറെ മലയാളികള്‍ കാശ് കൊടുത്താലും പാസ്‌പോര്‍ട്ട് കൊടുത്താലും രസീത് നിര്‍ബന്ധമായി വാങ്ങണം തൊഴില്‍ കരാര്‍ ജോലി, ജോലി സമയം, ഓവര്‍ടൈം, വാരാന്ത്യ അവധി, വാര്‍ഷീക അവധി,മെഡിക്കല്‍ ആനുകൂല്യങ്ങള്‍ , നിലവിലെ തൊഴില്‍ കരാറിന്റെ കാലാവധി, പിരിഞ്ഞു പോകാനും പിരിച്ചു വിടാനുമുള്ള മാനദണ്ഡങ്ങള്‍ തുടങ്ങി. എല്ലാം പ്രതിപാദിക്കുന്ന കൃത്യമായ കരാര്‍ വായിച്ചു മനസിലാക്കി ഒപ്പിട്ടു നല്‍കി കരാറിന്റെ ഒരു കോപ്പി വാങ്ങി കയ്യില്‍ സൂക്ഷിക്കുക അല്ലാതെ വല്ല കറക്കു കമ്പനിക്കാരുടെ അടുത്ത് കൊണ്ട് കാശും കൊടുത്ത് പലവിധ തട്ടിപ്പിനിരയായി കരഞ്ഞിട്ട് കാര്യമില്ല തട്ടിപ്പ് കാര്‍ക്ക് എല്ലാം എങ്ങനെ പര്യവസാനിക്കുമെന്നും എങ്ങനെയൊക്കെ അതിനെ തരണം ചെയ്ത് മുന്നോട്ട് പോകണമെന്നവര്‍ക്കറിയാം. ഇക്കൂട്ടര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയാലും അടുത്ത ഉഡായിപ്പുമായി മലയാളികളെ സമീപിച്ചാല്‍ തല കൊണ്ടു വച്ചു കൊടുക്കും തട്ടിപ്പുകാരുടെ പറുദീസയായി കൊച്ചു കേരളം മുന്നോട്ട്..!

പ്രവാസി മനുഷ്യവകാശ പ്രവര്‍ത്തകനും ഒ ഐ സി സി ഒമാന്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറിയുമായ റെജി ഇടിക്കുള

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…