റിയാദ്: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് കോവിഡ്-19 പ്രതിരോധ വാക്സീന് സ്വീകരിച്ചു. സൗദി ആരോഗ്യ മന്ത്രാലയം നടപ്പാക്കിയ പ്രതിരോധ കുത്തിവെയ്പിന്റെ ദേശീയ പദ്ധതിയുടെ ഭാഗമായാണ് കൊറോണ വാക്സീന്റെ ആദ്യ ഡോസ് മുഹമ്മദ് ബിന്‍ സല്മാന് സ്വീകരിച്ചത്. രാജ്യത്തെ വാക്സീന് യജ്ഞത്തിന് ഊര്‍ജം പകര്‍ന്നാണ് രാജകുമാരന് വാക്സീന് സ്വീകരിക്കാന്‍ എത്തിയത്. സൗദിയിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പ്രതിരോധ കുത്തിവെയ്പ് നല്‍കാനുള്ള തീവ്രമായ നടപടികള്‍ക്ക് മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശവും പ്രവര്‍ത്തനവും കരുത്ത് പകരുമെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ …