മക്ക: മക്ക ഹറം പള്ളിയുടെ തെക്ക് ഭാഗത്തെ വാതിലിലേയ്ക്ക് അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചു കയറി. ഇന്നലെ രാത്രി 10:30 യോടെയാണ് സംഭവം. പള്ളിയുടെ തെക്കു ഭാഗത്തെ 89-ാം നമ്പര്‍ വാതിലിലാണ് പള്ളി മുറ്റത്തെ ബാരിക്കേഡുകള്‍ മറകടന്നു കാര്‍ പാഞ്ഞു വന്നിടിച്ചത്. ഹറം പള്ളിയുടെ വാതിലിനു കേടുപാടുകള്‍ പറ്റി. ആര്‍ക്കും പരുക്കില്ലെന്ന് മക്ക ഗവര്‍ണറേറ്റ് വക്താവ് സുല്‍ത്താന്‍ അല്‍ ദോസരി പറഞ്ഞു.
കാര്‍ ഓടിച്ചിരുന്ന സ്വദേശി ഡ്രൈവറെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇദ്ദേഹം മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് സൗദി വാര്‍ത്താ ഏജസി റിപ്പോര്‍ട്ട് ചെയ്തു.അമിത വേഗത്തില്‍ രണ്ടു വാരി സുരക്ഷാ ബാരിക്കേഡുകള്‍ തട്ടിത്തെറിപ്പിച്ച് നേരെ വാതിലില്‍ വന്നിടിച്ച് കാര്‍ നില്‍ക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയടുക്കുന്നതും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കാണാം.പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.