റിയാദ്: സൗദിയില്‍ പുതുതായി 450 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 മരണവും റിപ്പോര്‍ട്ട് ചെയ്തു. 474 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സുഖം പ്രാപിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 349386 ഉം മരണ സംഖ്യ 5489 ഉം രോഗമുക്തി നേടിയവര്‍ 336068 ആയി. 7829 രോഗികളാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 763 പേരുടെ നില ഗുരുതരമാണ്. 96.18 ശതമാനമാണ് ഇന്നത്തെ രോഗമുക്തി നിരക്ക്.
സൗദിയില്‍ പുതുതായി നടത്തിയ 59317 പരിശോധനകള്‍ ഉള്‍പ്പടെ 8333264 കോവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി. മക്ക പ്രവിശ്യയിലാണ് കൂടുതല്‍ രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്: 244 പേര്‍. മദീന 135, റിയാദ് 125, കിഴക്കന്‍ പ്രവിശ്യ 90, അസീര്‍ 51, അല്‍ ഖസീം 30, ഹായില്‍ 19, തബൂക്ക് 18, നജ്റാന്‍ 15, ജിസാന്‍ 13, അല്‍ബാഹ 9 അല്‍ ജൗഫ് 9, വടക്കന്‍ മേഖല 5 എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിലെ കണക്ക്.
91 പേര്‍ക്ക് സ്ഥിരീകരിച്ച റിയാദ് പ്രവിശ്യയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത്. മറ്റു പ്രദേശങ്ങളിലെ പ്രവിശ്യ തിരിച്ചുള്ള സ്ഥിതി: മദീന 91, മക്ക 88, കിഴക്കന്‍ പ്രവിശ്യ 66, അസീര്‍ 45, അല്‍ ഖസീം 22, ഹായില്‍ 18, അല്‍ ബാഹ 10, തബൂക്ക് 7, വടക്കന്‍ മേഖല 7, നജ്റാന്‍ 5, ജിസാന്‍ 3, അല്‍ജൗഫ് 2 എന്നിങ്ങനെയാണ്. 206 മേഖലകളിലാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്.