മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം സൗദി-ഇറാഖ് അതിര്‍ത്തി ഇന്നലെ തുറന്നു

Editor

റിയാദ് :മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം സൗദി-ഇറാഖ് അതിര്‍ത്തി ഇന്നലെ തുറന്നു. സൗദിയിലെ വടക്കന്‍ അതിര്‍ത്തി പ്രദേശമായ അറാറില്‍ നിന്ന് 505 മൈല്‍ വരുന്നതാണ് ഈ അതിര്‍ത്തി. ഇറാഖ് ആഭ്യന്തരമന്ത്രി ഒത്മാന്‍ അല്‍ ഗാനിമി സൗദി വടക്കന്‍ അതിര്‍ത്തി മേഖല അമീര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 1990ല്‍ സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ നടന്ന കുവൈത്ത് അധിനിവേശത്തെത്തുടര്‍ന്ന് സൗദി അറേബ്യ, ഇറാഖുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതോടെയാണ് അതിര്‍ത്തി പൂര്‍ണമായും അടച്ചത്.

2017 ല്‍ തുറക്കാനുള്ള ശ്രമമുണ്ടായെങ്കിലും അത് നടന്നില്ല. ഈ മാസം 10 ന് നടന്ന സൗദി-ഇറാഖി ഏകോപന സമിതിയുടെ നാലാം സെഷന്റെ തീരുമാനത്തിന് അനുസൃതമായാണ് അതിര്‍ത്തി വീണ്ടും തുറക്കാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. കൗണ്‍സിലിന്റെ വെര്‍ച്വല്‍ സംഗമത്തില്‍ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും ഇറാഖ് പ്രധാന മന്ത്രി മുസ്തഫ അല്‍ കാദിമിയും ചരിത്രപരമായ തീരുമാനത്തിന് അംഗീകാരം നല്‍കി. അതിര്‍ത്തി തുറക്കുന്നതിന്റെ ഫലകം അറാര്‍ അമീര്‍ അനാച്ഛാദനം ചെയ്തു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.

സൗദിയില്‍ പുതുതായി 394 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

Related posts
Your comment?
Leave a Reply