റിയാദ് :സൗദിയില്‍ 416 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19 പേര്‍ മരിക്കുകയും ചെയ്തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 433 പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 346047 ഉം മരണ സംഖ്യ 5348 ഉം രോഗമുക്തി നേടിയവര്‍ 332550 ഉം ആയി.
8149 രോഗികളാണ് നിലവില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 769 രോഗികളുടെ നില ഗുരുതരമാണ്. 75 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മദീനയാണ് ഇന്നത്തെ കണക്കില്‍ മുന്നില്‍. റിയാദ് 49, മക്ക 47, അല്‍ അഖീഖ് 19, ഖമീസ് മുശൈത് 19, ദമാം 15, ജിദ്ദ 10, യാമ്പു 10, ഹായില്‍ 9, വാദിദവാസിര്‍ 9, മജ്മ 8 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള പ്രദേശങ്ങളിലെ സ്ഥിതി.